Tax
Services & Questions
ആനുകൂല്യം ലഭിക്കില്ല
ആനുകൂല്യം ലഭിക്കില്ല
എയ്ഡഡ് കോളജിൽ ലക്ചറർ തസ്തികയിൽ 20–8–1971 മുതൽ 10–3–1983 വരെ സർവീസിൽ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ലഭിച്ചതിനാൽ ലീവ് പാസാകുന്നതിന് മുമ്പ് ജോലി സ്വീ കരിക്കുന്നതിന് വിദേശത്തുപോയി. അതിനാൽ എന്റെ സർവീസ് മാനേജ്മെൻറ് അവസാനിപ്പിച്ചു. എന്റെ സർവീസ് ബുക്ക് ഇപ്പോഴും കോളജിൽ തന്നെയുണ്ട്. എനിക്ക് 10 വർഷത്തിൽ കൂടുതൽ സർവീ സുണ്ട്. 10 വർഷം സർവീസുള്ളവർക്ക് പെൻഷന് അർഹതയുണ്ട ല്ലോ? അതിൻപ്രകാരം എനിക്ക് പെൻഷൻ കിട്ടാൻ അർഹതയുണ്ടോ? ഞാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
പി. ശ്രീകുമാർ, തൃശൂർ

സർവീസ് റൂൾസ് പ്രകാരം ഒരു ജീവനക്കാരനു വിദേശത്തു ലഭിക്കുന്ന ജോലി സ്വീകരിച്ചാൽ ഗവ. അവധി അനുവദിച്ചശേഷമേ വിദേശത്തേക്ക് പോകാൻ കഴിയൂ. പ്രസ്തുത ചട്ടത്തിനു വിരുദ്ധ മായി പ്രവർത്തിച്ചതിനാലാണ് താങ്കളുടെ സർവീസ് മാനേജ്മെൻറ് അവസാനിപ്പിച്ചത്. മിനിമം പെൻഷൻ ലഭിക്കാനാവശ്യമായ സർവീസ് താങ്കൾക്ക് ഉണ്ടെങ്കിലും ഇത്തരത്തിൽ സർവീസ് അവസാനിപ്പിച്ച ഒരാളിന് ഒരുതരത്തിലുള്ള സർവീസ് ആനുകൂല്യത്തിനും അർഹത യില്ല. അപേക്ഷ സമർപ്പിച്ചാലും ആനുകൂല്യം ലഭിക്കില്ല.