Tax
Services & Questions
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പറായി ജോലിചെയ്യുന്നു. ഒരു വർഷം പ്രബേഷൻ പീരിയ ഡാണ്. ഒൻപതു മാസമായി ജോലിയിൽ പ്രവേശിച്ചിട്ട്. ഞാൻ 1981 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയതാണ്. എന്റെ എസ്എസ് എൽസി സർട്ടിഫിക്കറ്റിൽ വീട്ടുപേരിന്റെ സ്‌ഥാനത്ത് ഞാൻ താമസിക്കുന്ന പറമ്പിന്റെ പേരാണ് വന്നിരിക്കുന്നത്. എസ്എസ്എൽസി ബുക്കിന്റെ മുൻ പേജ് നോക്കി സർവീസ് ബുക്കിലും പിഎഫ് പേപ്പറുകളിലും വീട്ടുപേരിന്റെ സ്‌ഥാനത്ത് പറമ്പിന്റെ പേരാണു രേഖപ്പെടുത്തിയിരി ക്കുന്നത്. പറമ്പിന്റെ പേരായതുകൊണ്ട് ഇനിഷ്യ ലിന്റെ ഒരക്ഷരത്തിനും മാറ്റമുണ്ട ്. എന്റെയും ഭാര്യയുടെയും മക്കളുടെയും മറ്റു രേഖകളിൽ എല്ലാം (ആധാർ, ഐഡി കാർഡ്, റേഷൻ കാർഡ്) ശരിക്കുള്ള വീട്ടു പേരാണ് ഉള്ളത്. റിട്ടയർ ചെയ്യുമ്പോഴോ പിഎഫ്, പെൻഷൻ എന്നിവ കൈപ്പറ്റുമ്പോഴോ ഇതു ബുദ്ധിമുട്ടുണ്ടാക്കുമോ?
സുരേന്ദ്രൻ, ചൊവ്വലൂർപടി

താങ്കൾ ആദ്യം താമസിച്ചിരുന്ന വീടിന്റെ പേരിന്റെ അടിസ്‌ഥാനത്തിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ വീട്ടുപേര് വന്നതിൽ തെറ്റില്ല. ഇപ്പോൾ സ്‌ഥിരതാമസമാക്കിയിട്ടുള്ള വിലാസം തുടർന്ന് ഉപയോഗിക്കുന്നതിൽ യാതൊരുവിധ പ്രശ്നവും ഇല്ല. റിട്ടയർ ചെയ്യുമ്പോൾ താങ്കൾ എഴുതിക്കൊടുക്കുന്ന വിലാസം മാത്രമേ അതിൽ ചേർക്കുകയുള്ളൂ. പിഎഫിലും അതുപോലെ തന്നെ. പിഎഫ് ഓഫീസ് മേൽവിലാസത്തി ലാണ് ലഭിക്കുന്നത്. അതിനാൽ യാതൊരുവിധ പ്രശ്നവും ഉണ്ടാകില്ല. താങ്കളുടെ പേര് മാറ്റുവാ നാണെങ്കിൽ മാത്രം ഗസറ്റിൽ പരസ്യം ചെയ്താ ൽ മതി. അതിനാൽ നിലവിലുള്ള പേരും ഇനിഷ്യലും ഇനിയും തുടർന്നാൽ മതി.