Tax
Services & Questions
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
മൃഗസംരക്ഷണ വകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്നു. അഞ്ചുവർഷം സർവീസുള്ള ഞാൻ 1–8–2016 മുതൽ പ്രസവാവധിയിലാണ്. എനിക്ക് വീടിനടുത്തുള്ള ഓഫീസിലേക്ക് സ്‌ഥലംമാറ്റം ലഭിച്ചിരി ക്കുകയാണ്. പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചാൽ എന്റെ ബാക്കിയുള്ള പ്രസവാവധി നഷ്‌ടപ്പെ ടുമോ? അതോ പ്രസവാവധി തീർന്നശേഷം പുതിയ ഓഫീസിൽ ജോലിക്കു ചേർന്നാൽ മതി യോ? ബാക്കിയുള്ള പ്രസവാവധി നഷ്‌ടപ്പെടുക യാണെങ്കിൽ ഉടൻ ജോലിയിൽ ചേരാതിരിക്കുന്ന തല്ലേ നല്ലത്?
ലിസി ജോസ്, ആലപ്പുഴ

താങ്കൾ പ്രസവാവധിയിൽ പ്രവേശിച്ചിട്ട് ഇപ്പോൾ നാലു മാസം കഴിഞ്ഞതേയുള്ളൂ. 180 ദിവസമാണല്ലോ പ്രസവാവധിയായി ലഭിക്കുന്നത്.

പുതിയ സ്‌ഥലത്ത് ഉടൻതന്നെ ജോലിയിൽ പ്രവേശിച്ചാലും അവധി നഷ്‌ടപ്പെടില്ല. 2–21–2016ലെ GO(P) 14/2016/ Fin . ഉത്തരവുപ്രകാരം പ്രസവാ വധിയിൽ തുടരുന്ന സർക്കാർ ഉദ്യോഗസ്‌ഥർക്ക് സ്‌ഥലംമാറ്റം ലഭിച്ചാൽ പുതിയ സ്‌ഥലത്ത് ജോലിയിൽ പ്രവേശിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ പ്രസ്തുത പ്രസവാവധിയിൽ തുടരാവുന്ന താണെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അതിനാൽ താങ്കൾക്ക് പുതിയ സ്‌ഥല ത്ത് ജോലിയിൽ പ്രവേശിക്കാവുന്നതാണ്.