Tax
Services & Questions
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ:
1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു ഇതര ജീവന ക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെൻറൽ പരീക്ഷ ജനുവരി 30മുതൽ 58 കേന്ദ്രങ്ങളിലായി നടക്കും. ഒഎംആർ മാതൃക യിലാണ് പരീക്ഷ. പരീക്ഷക്കുള്ള അഡ്മിഷൻ ടിക്കറ്റും ഐഡൻറി ഫിക്കേഷൻ സർട്ടിഫിക്കറ്റും ആദ്യ പരീക്ഷ തുടങ്ങുന്നതിന്റെ 15 ദിവസം മുമ്പുമുതൽ പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു (www.keralapsc.gov. in) ലഭിക്കും.

2. Account Test KSR (Lower), KSR(Higher), Excise Test Part AI, II Papers, Excise Test Part BCriminal Law, Executive Officers Test Paper IIKSR എന്നീ പരീക്ഷകൾക്ക് രണ്ടു മണിക്കൂറും (രാവിലെ ഏഴു മുതൽ 9.00 വരെ) മറ്റു പരീക്ഷകൾക്ക് ഒന്നര മണിക്കൂറും (രാവിലെ ഏഴു മുതൽ 8.30വരെ) ആയിരിക്കും സമയക്രമം.

3. പരീക്ഷാസമയത്തു യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റും ഐഡൻറിഫിക്കേഷൻ സർട്ടിഫി ക്കറ്റും ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ്, ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സാക്ഷ്യപ്പെടുത്തുമ്പോൾ പരീക്ഷാർഥിയുടെ ഒപ്പ്, ഫോട്ടോ, പേര് എന്നിവയും ഫ്രീ ചാൻസ് അവകാശപ്പെടുകയാണെങ്കിൽ ആയതും പരിശോധിച്ച് മേലധികാരി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മാർക്ക് ചെയ്തുവെന്നും ഓഫീസ് മുദ്രയോടൊപ്പം സാക്ഷ്യപ്പെടുത്തുന്ന മേലധികാരിയുടെ ഒപ്പ്, പേര്, തസ്തികയുടെ പേര് എന്നിവയോരോന്നും വ്യക്‌തമായിത്തന്നെ ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റിലും അഡ്മിഷൻ ടിക്കറ്റിലും രേഖപ്പെടുത്തേണ്ടതുമാണ്. ഇവയിലേതെ ങ്കിലുമൊന്ന് വിട്ടുപോകുന്നതിനാലും അപൂർണമോ, അവ്യക്‌തമോ ആയ സാക്ഷ്യപ്പെടുത്തലുകൾ കാരണമായും പരീ ക്ഷാർഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്‌ടമാകുന്നതാണ്. പരീക്ഷാ സമയത്ത് ന്യൂനതയുള്ള ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന പരീക്ഷാർഥികൾക്ക് പിന്നീട് ന്യൂനത പരിഹരിക്കുവാൻ അവസരം ലഭിക്കില്ല.

4. പരീക്ഷാർഥികൾ യഥാവിധി സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ ടിക്കറ്റും ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റും പരീക്ഷാഹാളിൽ ഹാജരാക്കണം. ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റ് അസിസ്റ്റൻറ് സൂപ്രണ്ടിനു കൈമാറണം.

5. അ, ആ, ഇ, ഉ എന്നീ നാല് ആൽഫാ കോഡുകളിലെ ഒഎം ആർ ഉത്തരക്കടലാസും ചോദ്യ പുസ്തകവുമായിരിക്കും വിതരണം ചെയ്യുക.

6. ഓരോ പരീക്ഷാർഥിയും പരീക്ഷാഹാളിലെ അവരവരുടെ ഇരിപ്പിടത്തിൽ രേഖപ്പെടുത്തിയി ട്ടുള്ള ആൽഫാ കോഡു പ്രകാരം ഒഎംആർ ഉത്തരക്കടലാസും ചോദ്യപുസ്തകവും കൈപ്പറ്റണം.

7. ഉത്തരക്കടലാസിൽ Part A, Part B എന്നീ രണ്ടു ഭാഗങ്ങളുണ്ടായിരിക്കും. Part A യിൽ രജിസ്റ്റർ നമ്പർ, Paper Code (അഡ്മിഷൻ ടിക്കറ്റിലുള്ളതു പ്രകാരം) എന്നിവ നിശ്ചിത കോളത്തിൽ എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. കൂടാതെ പരീക്ഷാത്തീയതി, പേപ്പറിന്റെ പേര് എന്നിവയും രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉത്തരക്കടലാസ് അസാധുവാ ക്കും.

8. ഒഎംആർ ഷീറ്റിന്റെ Part B ഉത്തരമെഴുതാനുള്ള ഭാഗമാണ്. അതിൽ പേപ്പർ കോഡ് നിശ്ചിത സ്‌ഥലത്ത് എഴുതുകയും ബന്ധപ്പെട്ട കുമിളകൾ കറുപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം ഉത്തരക്കടലാസ് അസാധുവാകും.

9. ചോദ്യപുസ്തകത്തിൽ ശരിയുത്തരം ഉൾപ്പെടെ ഓരോ ചോദ്യത്തിനും (അ), (ആ), (ഇ), (ഉ) എന്ന നാല് ഉത്തരങ്ങൾ തന്നിരിക്കും. ശരിയുത്തരം തെരഞ്ഞെടുത്ത് ഒഎംആർ ഉത്തരക്കടലാസിൽ ജമൃേ ആയിൽ ബന്ധപ്പെട്ട ചോദ്യത്തിനു നേരെയുള്ള ശരിയുത്തരം സൂചിപ്പിക്കുന്ന കുമിള (ബബിൾ) മാത്രം നീലയോ, കറുപ്പോ ബോൾ പോയിൻറ് പേന ഉപയോഗിച്ച് കറുപ്പിക്കണം.

10. ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് നൂറും വിജയി ക്കുന്ന തിനുള്ള കുറഞ്ഞ മാർക്ക് 40 ശതമാനവും ആയിരിക്കും. നെഗറ്റീവ് മാർക്ക് ബാധകമാണ്. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങൾക്ക് മാർക്ക് നഷ്‌ടമാകുകയില്ല. ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും 1/3 മാർക്ക് നഷ്‌ടമാകുകയും ചെയ്യും.

11. പരീക്ഷാർഥികൾ പരീക്ഷ തുടങ്ങുന്നതിനു അരമണി ക്കൂർ നേരത്തെ (രാവിലെ 6.30ന്) തന്നെ പരീക്ഷാഹാളിൽ ഹാജരാകേണ്ടതാണ്. ഏഴു മണിക്ക് പരീക്ഷ തുടങ്ങിയ തിനു ശേഷം ഒരു മിനിറ്റുപോലും വൈകിവരുന്ന പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

12. സ്‌ഥലംമാറ്റം/ ട്രെയിനിംഗ് മൂലം പരീക്ഷാകേന്ദ്രത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ അഡ്മിഷൻ ടിക്കറ്റ് കിട്ടിയതിനു ശേഷം ബന്ധ പ്പെട്ട ഉത്തരവു സഹിതം ജൂലൈ 18നുമുമ്പ് ജോ. സെക്രട്ടറി, ഡിപ്പാർട്ട്മെൻറൽ പരീക്ഷാ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മീഷൻ, പട്ടം, തിരുവന ന്തപുരം 4 എന്ന മേൽവിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്.

13. ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റിലോ ഉത്തരക്കടലാസിലോ ന്യൂനതയുളളപക്ഷം അത്തരം പരീക്ഷാർഥികളുടെ ഉത്തരക്കടലാസുകൾ Invalidate ചെയ്യുന്നതായിരിക്കും.

14. കമ്മീഷന്റെ നിർദേശങ്ങൾക്ക് വിരുദ്ധമായി കുറിപ്പുകളോ, പുസ്ത കങ്ങളോ, ഗൈഡുകളോ ഉപയോഗിക്കുന്നവരുടെയും മൊബൈൽ ഫോൺ, ഡിജിറ്റൽ ഡയറി, കാൽക്കുലേറ്റർ, പേജർ, ബ്ലൂടൂത്ത്, വാക്മേൻ തുടങ്ങിയ ഇലക്ട്രോണിക്/ വാർത്താവിനിമയ ഉപകരണങ്ങൾ പരീക്ഷാ കേന്ദ്രത്തിൽ ഉപയോഗിക്കുന്നവരുടെയും പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരോട് അപമര്യാ ദയായി പെരുമാറുന്നവരുടെയും ഉത്തരക്കടലാസുകൾ അസാധുവാക്കുന്നതും അവർക്കെതിരേ കമ്മീഷൻ ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമാണ്.

15. പരീക്ഷാർഥികൾ തങ്ങളുടെ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്തെടുക്കുന്ന ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റിലും അഡ്മിഷൻ ടിക്കറ്റിലും പിഎസ്സി മുദ്രയുടെ പ്രിൻറ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്തപക്ഷം ഉത്തര ക്കടലാസ് അസാധു വാക്കുന്നതാണ്.