Tax
Services & Questions
ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ഈ സാമ്പത്തിക വർഷം (2016,17) ആദായനികുതി നിരക്കുക ളിൽ കാതലായ മാറ്റമില്ല. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം ഒരു ജീവനക്കാരൻറെ ടാക്സബിൾ ഇൻകം (Total Income) അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 87ഏ വകുപ്പ് പ്രകാരം പരമാ വധി 2000രൂപയുടെ ഇളവ് അനുവദിച്ചിരുന്നു. 2016ലെ കേന്ദ്ര ധനകാര്യ ബില്ലിൽ ഇളവായ 2000രൂപ മാറ്റി 5000രൂപയായി വർധിപ്പി ച്ചിട്ടുണ്ട്. അതായത് ടാക്സബിൾ ഇൻകം (Taxable Income OR Total Income) അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഈ സാമ്പത്തിക വർഷം 5000 രൂപയുടെ ഇളവ് ലഭിക്കുന്നതാണ്.

ജീവനക്കാരുടെ ആദായനികുതി കണക്കാക്കുന്നതിനു ജീവനക്കാ രുടെ ആകെ വരുമാനം, ലഭിക്കാവുന്ന ഇളവുകൾ, നികുതിനിരക്ക് കണ്ടുപിടിക്കുന്ന രീതികൾ എന്നിവയാണ് ഇവിടെ പ്രതിപാദി ക്കുന്നത്.

(ഫോം നമ്പർ 16 ന്റെ ക്രമനമ്പരാണ് താഴെ സ്വീകരിച്ചിരിക്കുന്നത്)

1. വാർഷിക മൊത്തശമ്പളം (Gross Salary Income)

142016 മുതൽ 31–3–2017 വരെയുള്ള സാന്പത്തിക വർഷത്തിൽ ജീവനക്കാരനു ലഭിച്ച/ അർഹമായ ആകെ ശമ്പളം. അടിസ്‌ഥാന ശമ്പളം (Basic Pay+ ക്ഷാമബത്ത (ഡിഎ)+ വീട്ടുവാടക ബത്ത (എച്ച്ആർഎ)+സിസിഎ. കൂടാതെ ഓവർടൈം അലവൻസ്, സ്പെഷൽ അലവൻസുകൾ, ലീവ് സറണ്ടർ ശന്പളം, ബോണസ്/ഫെസ്റ്റിവൽ അലവൻസ്, ശന്പള കുടിശിക ഉണ്ടെങ്കിൽ അത്, ഡിഎ കുടിശിക, ശന്പള പരിഷ്കരണ കുടിശിക ഇവയെല്ലാം ഉൾപ്പെടുത്തേണ്ടതാണ്. എന്നാൽ യാത്രാബത്ത (TA/TransferTA) , യൂണിഫോം അലവൻ സ്, എൽടിസി, ഡിസിആർജി, കമ്യൂട്ടേഷൻ, ഹിൽ അലവൻസ് എന്നിവ ഒഴിവാക്കണം. 15,000 രൂപയ്ക്കു മുകളിലുള്ള മെഡിക്കൽ റീ–ഇംബേഴ്സ്മെൻറ് തുക ഉൾപ്പെടുത്തണം.

കിഴിവുകൾ

2. സെക്ഷൻ 10 പ്രകാരമുള്ള കിഴിവുകൾ

ജീവനക്കാരൻ താമസസൗകര്യത്തിനായി വീട്ടുവാടക നൽകിയിട്ടുണ്ടെങ്കിൽ ശന്പളത്തിൻറെ ഭാഗമായി വാങ്ങിയ എച്ച്ആർഎയിൽ സെക്ഷൻ 10 പ്രകാരം വാർഷിക മൊത്തവരുമാനത്തിൽ നിന്നു വ്യവ സ്‌ഥകൾക്കു വിധേയമായി കുറവുവരുത്താവുന്നതാണ്. വാടക വീട്ടി ൽ താമസിക്കുന്ന ജീവനക്കാർക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

4. സെക്ഷൻ 16 പ്രകാരമുള്ള കിഴിവുകൾ

(ബി) സെക്ഷൻ 16 (iii) തൊഴിൽ നികുതി (Professional Tax) . തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്ക് നൽകുന്ന തൊഴിൽ നികുതി പൂർണ മായും ശമ്പളത്തിൽനിന്നു കുറവു ചെയ്യാം.

7. വീട് നിർമാണത്തിനായി എടുത്ത വായ്പയുടെ പലിശ (Housing Loan InterestSection 24b)

സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനോ, നിർമിച്ചതിനോ, അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ അംഗീകൃത സ്‌ഥാപനത്തിൽ നിന്നു വായ്പ എടുത്ത തുകയുടെ പലിശ മാത്രം. 1–4–1999നു മുമ്പ് വാങ്ങിയ വായ്പയാണെങ്കിൽ പരമാവധി 30,000രൂപ വരെയും 1–4– 1999നുശേഷം വാങ്ങിയ വായ്പയാണെങ്കിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെയും കിഴിവ് അനുവദിക്കും. വായ്പ എടുക്കുന്ന സ്‌ഥാപന ത്തിൽ നിന്നു വായ്പത്തുക, പലിശ, വായ്പയുടെ ഉദ്ദേശ്യം എന്നിവ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിൻറെ ഉടമസ്‌ഥാവകാശം ഉള്ളവർക്കു മാത്രമേ ഈ ഇളവ് ലഭിക്കൂ. മുകളിൽ പറഞ്ഞ പ്രകാരം ഇളവ് അനുഭവിക്കുന്നവർ വായ്പ എടുത്ത സാന്പ ത്തിക വർഷം മുതൽ അഞ്ചു വർഷത്തിനുള്ളിൽ വീടിൻറെ നിർമാണം പൂർത്തിയാക്കിയിരിക്കണം. എന്നാൽ വീടിൻറെ അറ്റകുറ്റപ്പണി, മോടി പിടിപ്പിക്കൽ എന്നിവയ്ക്കായി എടുക്കുന്ന വായ്പകളിന്മേലുള്ള പലിശയിൽ പരമാവധി 30,000രൂപ വരെ ഇളവ് ലഭിക്കും.

9എ ചാപ്റ്റർ VIA പ്രകാരമുള്ള പ്രധാന കിഴിവുകൾ

(പരമാവധി ഒന്നരലക്ഷം)

ചാപ്റ്റർ VIA യിലെ 80c, 80ccc, 80ccd പ്രകാരം പരമാവധി ഒന്നര ലക്ഷം രൂപവരെ കിഴിവ് അനുവദിക്കും.

9A(a) 80c പ്രകാരമുള്ള കിഴിവുകൾ

1. ജീവനക്കാരൻറെ പ്രൊവിഡൻറ് ഫണ്ടിൽ അടയ്ക്കുന്ന മാസവരി സംഖ്യ (വായ്പാ തിരിച്ചടവ് പാടില്ല)

2. GIS, FBS, SLI, GPAIS (ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻറ് ഇൻഷ്വറൻസ് സ്കീം) എന്നിവയുടെ പേരിൽ അടച്ച തുകകൾ.

3. ജീവനക്കാരൻറെ ഭാര്യ/ഭർത്താവ്/കുട്ടികൾ എന്നിവരുടെ പേരിൽ അടച്ച എൽഐസി പ്രീമിയം. 1–4–2012നു മുന്പ് ചേർന്ന എൽഐസി പോളിസിയെങ്കിൽ പ്രീമിയം പോളിസി തുകയുടെ 20 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ 1–4–2012നുശേഷം ചേർന്ന എൽഐസി പോളിസിയെങ്കിൽ പ്രീമിയം പോളിസി തുകയുടെ 10 ശതമാനത്തിൽ അധികരിക്കുവാൻ പാടില്ല.

4. മുഴുവൻ സമയ കോഴ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസിനത്തിൽ അടച്ച തുക (പരമാവധി രണ്ടു കുട്ടികൾ വരെ).

5. വീടുനിർമാണ വായ്പയുടെ തിരിച്ചടവ് തുക (Housing Loan Principal). (80 സി പ്രകാരം പരമാവധി ഒന്നരലക്ഷം രൂപ വരെ കിഴിവ് അനുവദിക്കും)

6. അഞ്ചുവർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് ഷെഡ്യൂൾഡ് /നാഷണലൈസ്ഡ് ബാങ്കിൽ പ്രത്യേക പദ്ധതിപ്രകാരം ഉള്ള സ്‌ഥിര നിക്ഷേപങ്ങൾ.

7. അഞ്ചുവർഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് സ്കീമിൽ ഉള്ള നിക്ഷേപം. 9A(a)7/RD ഉള്ള നിക്ഷേപം – പോസ്റ്റ് ഓഫീസിലെ RD നിക്ഷേപം കിഴിവിന് പരിഗണിക്കില്ല.

8. വീടു വാങ്ങുന്നതിനായി ബന്ധപ്പെട്ട സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് മറ്റു ചെലവുകൾ.

9. ഇൻഫ്രാസ്ട്രക്ചർ ബോണ്ടിലെ നിക്ഷേപങ്ങൾ.

10. യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പ്ലാനിലെ (ULIP) നിക്ഷേപം തുടങ്ങിയവ.

9A(b)80 സിസിസി പ്രകാരമുള്ള കിഴിവുകൾ

എൽഐസിയുടെ ജീവൻ നിധി, ജീവൻ സുരക്ഷ തുടങ്ങിയ പെൻഷൻ പോളിസികൾ. മറ്റ് അംഗീകൃത കന്പനികളുടെ പെൻഷൻ പോളിസികളിലേക്കുള്ള നിക്ഷേപം.

9A(c)80 സിസിഡി പ്രകാരമുള്ള കിഴിവുകൾ

NPS പെൻഷൻ പദ്ധതിയിലേക്കുള്ള ജീവനക്കാരുടെ വിഹിതം.

മുകളിൽ പ്രതിപാദിച്ച 80c, 80ccc, 80ccd പ്രകാരം ഒന്നര ലക്ഷം രൂപവരെ കിഴിവ് ലഭിക്കും.

താഴെപ്പറയുന്നവ മുകളിലെ ഒന്നര ലക്ഷത്തിൽ ഉൾപ്പെടുത്തരുത്.

9(B)Sec.80 ഡി പ്രകാരമുള്ള കിഴിവുകൾ

കുടുംബാംഗങ്ങളുടെ പേരിൽ എടുക്കുന്ന മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം. ഇതു പരമാവധി 25,000 രൂപയാണ്.

Sec. 80 ഡിഡി പ്രകാരമുള്ള കിഴിവുകൾ

സർക്കാർ ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്ന ശാരീരിക/ മാനസിക/വൈകല്യമുള്ള ബന്ധുവിൻറെ ചികിത്സാച്ചെലവിനായി ഉപയോഗിക്കുന്ന തുക പരമാവധി 50,000 രൂപ. വൈകല്യം 80 ശതമാ നത്തിൽ കൂടുതൽ ആണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ ഇനത്തിൽ ഒരു ലക്ഷം രൂപ വരെ ഇളവ് അനുവദിക്കുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

Sec.80 യു പ്രകാരമുള്ള കിഴിവുകൾ

ജീവനക്കാരനുതന്നെ അംഗവൈകല്യമുണ്ടെങ്കിൽ സാധാരണ ഗതിയിൽ 75,000രൂപയും കടുത്ത വൈകല്യമുണ്ടെങ്കിൽ ഒന്നേകാൽ ലക്ഷം രൂപയുടെയും കിഴിവ് അനുവദിച്ചു ലഭിക്കുന്നതാണ്.

80 8B പ്രകാരമുള്ള കിഴിവുകൾ

ജീവനക്കാരനോ, ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്ന ബന്ധു ക്കൾക്കോ കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ, ഗുരുതരമായ വൃക്കരോഗങ്ങൾ, ഹീമോഫീലിയ, എയ്ഡ്സ്, തലൈസിമിയ തുടങ്ങി യ മാരകരോഗങ്ങൾക്ക് ചികിത്സയ്ക്കായി ചെലവഴിച്ച തുക പരമാ വധി 40,000രൂപ വരെ ഇളവു ലഭിക്കും. എന്നാൽ 65 വയസിനു മുകളിൽ പ്രായമുള്ള ആശ്രയിച്ചു കഴിയുന്ന ബന്ധുവിൻറെ മാരകരോഗങ്ങൾ ക്കുള്ള ചികിത്സയ്ക്കായി പരമാവധി 60,000 രൂപ വരെ ഇളവു ലഭിക്കും.

80 ജി പ്രകാരമുള്ള കിഴിവുകൾ: ധർമ സ്‌ഥാപനങ്ങളിലേക്കും മറ്റും നൽകിയ സംഭാവന. ചില സ്‌ഥാപനങ്ങൾക്ക് കൊടുക്കുന്ന തുക പൂർണമായും ചെലവിന് നൽകുന്നതിൻറെ 50 ശതമാനം കിഴിവ് ലഭിക്കും.

ഫിനാൻസ് ആക്ട് പ്രകാരം സെക്ഷൻ 80 CCG, 80 13B, 80 E, 80 EE, 80 CG, 80 TTA അടിസ്‌ഥാനത്തിലുള്ള കിഴിവുകൾ ലഭിക്കുന്ന താണ്.

അയ്യായിരം രൂപയുടെ ഇളവ് ഇത്തവണ

12(a) Sec. 87 F പ്രകാരമുള്ള കിഴിവുകൾ

ഠീമേഹ കിരീാല അഞ്ചു ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ളവർക്ക് നികുതി തുകയിൽതന്നെ അയ്യായിരം രൂപയുടെ ഇളവ് അനുവദിക്കുന്നു. Form Serial No.11 ലെ തുകയുടെ 10 ശതമാനം നികുതി കണ്ടുപിടിച്ചതിനുശേഷമാണ് അതിൽ നിന്ന് അയ്യായിരം രൂപ കുറവ് ചെയ്യേണ്ടത്. ബാക്കി നികുതിത്തുകയും ആ തുകയുടെ മൂന്നു ശതമാനം വിദ്യാഭ്യാസ സെസും കൂടുന്നതാണ് അടയ്ക്കേണ്ട നികുതിത്തുക.
ചുരുക്കത്തിൽ മൂന്നുലക്ഷം രൂപ വരെ Total Income വരുന്നവർക്ക് ഈ സാന്പത്തിക വർഷവും ആദായ നികുതി ഇല്ലായിരിക്കും.
13. ഇതുകൂടാതെ നികുതി തുകയുടെ മൂന്നു ശതമാനം (2%+1%) വിദ്യാഭ്യാസസെസും കൂടി കൂടുതലായി അടയ്ക്കണം. പുരുഷന്മാ രായ/ സ്ത്രീകളായ ജീവനക്കാർക്ക് വേർവ്യത്യാസമില്ല.
Total Income അഞ്ചു ലക്ഷം രൂപയിൽ കുറവാണെങ്കിൽ Form Serial No.11) 2000രൂപ നികുതിയിൽനിന്ന് കുറവു ചെയ്യുന്നത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നിലവിലുണ്ടായിരുന്നു.