Tax
Services & Questions
നിയമനത്തിന് അംഗീകാരമുണ്ട്
നിയമനത്തിന് അംഗീകാരമുണ്ട്
2011 ജൂൺ 27 മുതൽ 2015 നവംബർ 30 വരെയുള്ള കാലയളവിൽ LWA വേക്കൻസിയിൽ HSST(Jr) പോസ്റ്റിൽ ഗവ. നോമിനി ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി റിപ്പോർട്ടിന്റേയും റാങ്ക് ലിസ്റ്റിൻറേയും അടിസ്‌ഥാനത്തിൽ ഒരു കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നിയമനം തന്നു. ഈ നിയമനം പാസാകുകയും നാലു ഇൻക്രിമെൻറ് അനുവദിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത ദിവസം അതായത് 2015 ഡിസം ബർ ഒന്നിന് ഇതേ തസ്തികയിൽ റെഗുലർ വേക്കൻസിയിൽ പുനർനിയമനം തന്നു. ഈ നിയമനം അംഗീകരിച്ച് കിട്ടുവാൻ തടസമുണ്ടോ? പ്രസ്തുത സാഹചര്യത്തിൽ വീണ്ടും ഗവ. നോമിനി ഉൾപ്പെട്ട ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതുണ്ടോ? മാത്രവുമല്ല 2005–2015 കാലയളവിൽ Rule 51A, KER പ്രകാരം ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെൻറ് നിയമനങ്ങൾ അംഗീകരിച്ചിട്ടുണ്ടോ?
കെ.കെ. ജോബി അറക്കുഴ

ലീവ് വേക്കൻസിയിൽ നിയമിച്ച നിയമനം പാസായതാണല്ലോ. പിന്നീട് റെഗുലർ വേക്കൻസിയിൽ പുനർനിയമനം നൽകിയതിൽ തെറ്റില്ല. അതിനാൽ ആ നിയമനത്തിന് സാധൂകരണമുണ്ട്. ആ നിയമനം അംഗീകരിച്ചുകിട്ടുന്നതിന് തടസങ്ങൾ ഒന്നുംതന്നെയില്ല. അതിനാൽ അതിനുവേണ്ടി പ്രത്യേകം ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ട ആവശ്യമില്ല. 2005–2015 കാലയളവിലെ നിയമനങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ നിയമനങ്ങൾ 51 അ പ്രകാരം ബാധകമായിട്ടുള്ളതാണ്.