Tax
Services & Questions
നിയമനം പാസാകും
നിയമനം പാസാകും
പത്തുവർഷത്തെ നീണ്ട ലീവിൽ അവസാന ഒരു വർഷം ഒരു മാനേജ്മെൻറ് സ്കൂളിൽ എൻറെ മകൻ കായികാധ്യാപകനായി ജോലി നോക്കി. അതിനുമുമ്പ് ആ ലീവിൽ ജോലി നോക്കി യവരുടെ നിയമനം അംഗീകരിച്ച് ശമ്പളവും കിട്ടി. എന്നാൽ ഈ ഒരു വർഷത്തെ നിയമനം അംഗീകരിച്ചിട്ടില്ല. തുടർന്ന് അവിടെ ജോലിയും കിട്ടിയില്ല. ഇപ്പോൾ ക്ലബ് ചെയ്ത് ജോലി കൊടുക്കാമെന്നു പറയുന്നു. എന്നാൽ അതും വെറുതെയാകുമോ?
മേരി ഏബ്രഹാം, ഇടുക്കി

അടുത്തകാലത്ത് അധ്യാപക നിയമനങ്ങൾ അംഗീകരി ച്ചിരിക്കുന്നത് 2015 വരെയുള്ള തസ്തികകളുടെ നിയമനങ്ങളാണ്. അതിനാലാണ് അവസാന വർഷത്തെ നിയമനം അംഗീകരിക്കാത്തത്. ഇനിയുള്ള നിയമനങ്ങൾ അംഗീകരി ക്കപ്പെടുമ്പോൾ മാത്രമേ ആ നിയമനം അംഗീകരിച്ചു കിട്ടുകയുള്ളൂ. ക്ലബ് ചെയ്ത് ജോലി നൽകാൻ മാനേജ്മെൻറിന് വ്യവ സ്‌ഥയുണ്ട്. അത് അംഗീകരിച്ച് ശമ്പളം കിട്ടുന്നതാണ്. അതിനാ ൽ ആ നിയമനം പാസാകുന്നതാണ്.