Tax
Services & Questions
സീനിയോറിറ്റി പ്രശ്നം പരിഹരിക്കാവുന്നത്
സീനിയോറിറ്റി പ്രശ്നം പരിഹരിക്കാവുന്നത്
1991 മുതൽ എയ്ഡഡ് ഹൈസ്കൂളിൽ യുപിയിൽ സ്‌ഥിരനിയ മനം ലഭിച്ച ഒരു അധ്യാപികയാണ് ഞാൻ. ഈ കാലയളവിൽ എച്ച്എസിൽ ക്ലെയിം ഉണ്ട്. 2010 ൽ ഒരു റിട്ടയർമെൻറ് വേക്കൻസി സ്‌ഥിരനിയമനത്തിൽ എന്നെ പ്രമോട്ട് ചെയ്തു.

ഞാൻ പഠിപ്പിക്കുന്ന മാനേജ്മെൻറ് സ്കൂൾ പുതിയതായി അപ്ഗ്രേഡഡ് സ്കൂൾ ആണെന്ന കാരണത്താലും പാക്കേജിൽനിന്നുള്ള അധ്യാപികയെ വയ്ക്കണമെന്നും വകുപ്പ് വാദിച്ചു. തുടർന്ന് 2011 ജൂൺ മുതൽ എന്റെ യുപിയിലെ പോസ്റ്റിൽ പാക്കേജിലെ ഒരു claim hand അധ്യാപികയെ സ്‌ഥിരപ്പെ ടുത്തി ക്കൊണ്ട് എൻറെ പ്രമോഷൻ സർക്കാർ അംഗീകരിച്ചു. ഞാൻ ജോലിയിൽ തുടരുന്നു. എന്റെ 2010 ജൂൺ മുതൽ 2011 ജൂൺ വരെയുള്ള ഹൈസ്കൂളിലെ സേവനം അംഗീകരിക്കുവാൻ ഞാൻ എന്തു ചെയ്യണം? 2010 മുതൽ 2011 വരെ എച്ച്എസിൽ ജോലിചെയ്ത് യുപിയിലെ ശന്പ ളം വാങ്ങിയ എനിക്ക് ആ ഒരു വർഷത്തെ കാലയളവ് എച്ച് എസിൽ അംഗീകരിക്കുവാൻ സാധ്യത ഉണ്ടോ? ഒരു വർഷം എന്റെ സീനിയോറിറ്റി നഷ്‌ടപ്പെടാൻ ഇടയുള്ളതിനാൽ കോടതി വഴി ഈ കാലയളവിലെ സേവ നം അംഗീകരിക്കുവാനുള്ള നട പടി ഉണ്ടാകുമോ?
ഷേർളി ജോസഫ്,
ചേർത്തല

2010മുതൽ 2011വരെ സ്കൂൾ വർഷത്തിൽ പാക്കേജിന്റെ പ്രശ് നം ഇല്ല. മറ്റെന്തെങ്കിലുമായിരിക്കണം എച്ച്എസിലെ തസ്തിക അംഗീകരിക്കാത്തതിൻറെ കാരണം. ഇതു സംബന്ധിച്ച് കോടതി യിൽ പോകേണ്ട കാര്യമില്ല. അല്ലാതെ തന്നെ അംഗീകാരം ലഭിക്കാവുന്നതാണ്. അതിനാൽ സീനിയോറിറ്റി നഷ്‌ട പ്പെടാനുള്ള സാധ്യത ഇല്ല. ഇതുസംബന്ധിച്ച പരാതി അതായത് സീനിയോറിറ്റി സംബന്ധിച്ചത് പ്രോപ്പർ ചാനൽ മുഖേന ഉയർന്ന അധി കാരികൾക്ക് നൽകാവുന്നതാണ്. ഭാവിയിൽ ഇത് പരിഹരി ക്കപ്പെടും.