Tax
Services & Questions
ഫാമിലി പെൻഷൻ ലഭിക്കും
ഫാമിലി പെൻഷൻ ലഭിക്കും
എന്റെ ഭർത്താവ് 2015 മാർച്ച് 31ന് ഗവ.എൽപി സ്കൂൾ ഹെഡ്മാസ്റ്ററായി സർവീസിൽനിന്നും വിരമിച്ചു. ചില സാങ്കേതിക പ്രശ്നങ്ങളാൽ 2016 ഡിസംബറിലാണ് പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങാൻ സാധി ച്ചത്. ഒരു പ്രാവശ്യം മാത്രമേ പെൻ ഷൻ വാങ്ങിയിട്ടുള്ളൂ. ഡിസംബർ അവസാനം അദ്ദേഹം മരിച്ചു.
ഫാമിലി പെൻഷൻ ഭാര്യയായ എൻറെ പേരിലാണ് കാണിച്ചിട്ടുള്ളത്. ഇനി ഫാമിലി പെൻഷൻ അനുവദിച്ചു കിട്ടുവാൻവേണ്ടി അ ക്കൗണ്ടൻറ് ജനറൽ ഓഫീസിൽ നി ന്നും ഉത്തരവ് ലഭിക്കേണ്ടതു ണ്ടോ? എനിക്ക് ഫാമിലി പെൻഷൻ ലഭി ക്കാൻ എന്തൊക്കെ നടപടിക ളാണ് സ്വീകരിക്കേണ്ടത്?
കെ. അംബിക, കട്ടപ്പന

ആദ്യ പെൻഷൻ വാങ്ങുവാൻ താമസിച്ചതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഡിസംബറിൽ ഭർത്താവ് മരിച്ചതുകൊണ്ട് 2017 ജനുവരി ഒന്നു മുതൽ ഫാമിലി പെൻഷന് അർഹതയുണ്ട്. ഫാമിലി പെൻഷൻ ലഭിക്കുന്നതിനുവേണ്ടി അക്കൗണ്ട ൻറ് ജനറൽ ഓഫീസിൽ ബന്ധപ്പെ ടേണ്ടതില്ല. ഭർത്താവിൻറെ മരണ സർട്ടിഫിക്കറ്റിൻറെ കോപ്പി, താങ്ക ളുടെ ഫോട്ടോ, ഒപ്പ്, ഐഡൻറിഫിക്കേഷൻ മാർക്സ് എന്നിവ ഒരു ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത ത് സഹിതം പെൻഷൻ വാങ്ങി ക്കൊണ്ടിരിക്കുന്ന ട്രഷറി ഓഫീസ ർക്ക് സമർപ്പിക്കുക. 2017 ജനുവരി മുതൽ ഫാമിലി പെൻഷൻ കൂടിയ നിരക്കിൽ ആദ്യത്തെ ഏഴു വർഷ ക്കാലം ലഭിക്കും.