Tax
Services & Questions
പേര് മാറ്റിയെടുക്കാൻ അപേക്ഷ നൽകുക
പേര് മാറ്റിയെടുക്കാൻ അപേക്ഷ നൽകുക
എൻറെ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പേര് ജനനസർട്ടിഫിക്കറ്റിൽ നിന്നും വ്യത്യസ്തമാണ്. സ്കൂളിൽ ചേർത്ത സമയത്ത് പേരു മാറ്റിയിട്ടതാണ്. ഇതിന് എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ? ആധാർ കാർഡിലും സ്കൂളിലെ രേഖകളിലും ഒരേ പേരുതന്നെയാണ്. സ്കൂളിലെ പേരു പോലെ തന്നെ ജനനസർട്ടിഫിക്കറ്റിലും മാറ്റം വരുത്തുവാൻ സാധിക്കുമോ? എങ്കിൽ അതിന് എന്തൊക്കെ നടപടികളാണ് ചെയ്യേണ്ടത്?
ജയ്സമ്മ ജോസ്, കുറവിലങ്ങാട്

സ്കൂൾ രേഖയിലെ പേര് ജനന സർട്ടിഫിക്കറ്റിൽ തിരുത്തി വാങ്ങിക്കുവാൻ സാധിക്കും. അതിനുവേണ്ടി സ്കൂൾ മേധാവിയിൽ നിന്നും കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. കൂടാതെ മാതാപിതാക്കളുടെ പേരിൽ വെള്ളക്കടലാസിൽ അപേക്ഷയോടൊപ്പം സ്കൂൾ അധികൃതരിൽനിന്നും ലഭിച്ച സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് പേര് തിരുത്തി കിട്ടുവാനുള്ള അപേക്ഷ സമർപ്പിക്കുക. സ്കൂൾ രേഖ പ്രകാരമുള്ള പേരാണ് ഭാവിയിൽ സ്വീകരിക്കേണ്ട തെന്നുള്ള വിവരം അപേക്ഷയിൽ സൂചിപ്പിക്കുക. അപേക്ഷ യിൽ ആവശ്യമായ കോർട്ടു ഫീസ് പതിപ്പിച്ചിരിക്കണം.