Tax
Services & Questions
പ്രമോഷൻ തസ്തികയിൽ എട്ടു വർഷമാകണം
പ്രമോഷൻ തസ്തികയിൽ  എട്ടു വർഷമാകണം
2009 മാർച്ച് 16ന് ഓഫീസ് അറ്റൻഡറായി വാണിജ്യ നികുതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2017 മാർച്ചിൽ എട്ടു വർഷം പൂർത്തിയാകും. ഒന്നാമത്തെ സമയ ബന്ധിത ഹയർഗ്രേഡ് കിട്ടാൻ അർഹതയുണ്ടല്ലോ? എന്നാൽ അതിനു മുന്പ് ക്ലറിക്കൽ അറ്റൻഡറായി പ്രമോഷൻ ലഭിച്ചാൽ പിന്നീട് ഗ്രേഡ് ലഭിക്കുന്നത് എപ്പോഴാണ്? അല്ലെങ്കിൽ ക്ലറിക്കൽ അറ്റൻഡർ തസ്തികയിൽ തന്നെ എട്ടു വർഷം പൂർത്തിയാക്കേണ്ടതുണ്ടോ? ജനുവരി മാസം അവസാനം ക്ലറിക്കൽ അറ്റൻഡർ പ്രമോഷൻ കിട്ടാൻ സാധ്യതയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
ലിസമ്മ വർഗീസ്, തിരുവല്ല

നിശ്ചിത യോഗ്യതയുടെ അടിസ്‌ഥാനത്തി ൽ ബൈ ട്രാൻ സ്ഫർ നിയമനം മുഖേനയാണ് ക്ലറിക്കൽ അറ്റൻഡർ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നത്. സമയബന്ധിത ഹയർഗ്രേഡിൻറെ പൊതുതത്വം അനുസരിച്ച് ബൈ ട്രാൻസ്ഫർ മുഖേനയുള്ള ക്ലറിക്കൽ അറ്റൻഡർ തസ്തിക എൻട്രി കേഡറാ യിട്ടാണ് പരിഗണിക്കുന്നത്. അതിനാൽ ക്ലറിക്കൽ അറ്റൻഡർ തസ്തികയിൽ എട്ടു വർഷം പൂർത്തിയാക്കുന്പോൾ മാത്രമാണ് സമയ ബന്ധിത ഹയർഗ്രേഡ് ലഭിക്കുന്നത്.

എന്നാൽ 22 വർഷത്തെ മൂന്നാമത്തെ ഹയർ ഗ്രേഡിന് ലാസ്റ്റ് ഗ്രേഡ് സർവീസുകൂടി പരിഗ ണിക്കുന്നതാണ്.