Tax
Services & Questions
ദിവസവേതനം എത്രയാണ്?
ദിവസവേതനം എത്രയാണ്?
വിവിധ പഞ്ചായത്തുകളിൽ ദിവസക്കൂലി അടിസ്ഥാന ത്തിൽ ക്ലർക്ക്, ഡ്രൈവർ എന്നിവരെ താത്കാലികമായി ജോലി ചെയ്യിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് വ്യത്യസ്ത കൂലിയാണ് ലഭിക്കുന്നത്. സർക്കാർ ഉത്തരവുപ്രകാരം താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിശ്ച യിച്ചിട്ടുള്ള ദിവസ വേതനം നിലവിൽ എത്രയാണ്?
കെ.സി. ചാക്കോ, കുറവിലങ്ങാട്

2014 ഒക്ടോബർ മാസത്തിലാണ് ഏറ്റവും അവസാന മായി ദിവസവേതനം പുതുക്കി നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്ന പ്രകാരമാണ്.

ക്ലർക്ക് 400രൂപ, ടൈപ്പിസ്റ്റ് 400രൂപ, ക്ലാസ് 4- 350രൂപ, ഡാറ്റാ എൻട്രി / കംപ്യൂട്ടർ ഓപ്പറേറ്റർ 400രൂപ, ഡ്രൈവർ 450രൂപ. 28-10-2014 ലെ GO(P) 466/2014/Fin എന്ന ഉത്തര വിലാണ് ഇത് നിലവിൽ വന്നിട്ടുള്ളത്.