Tax
Services & Questions
പെൻഷൻ കുടിശിക ഒറ്റത്തവണയായി ലഭിക്കും
പെൻഷൻ കുടിശിക ഒറ്റത്തവണയായി ലഭിക്കും
എന്‍റെ ഭർത്താവ് 2016 ഒക്ടോബർ 20ന് മരിച്ചു. അദ്ദേഹം സർവീസ് പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ആളാണ്. 1-11-2016 മുതൽ എനിക്ക് ഫാമിലി പെൻഷൻ കിട്ടുമല്ലോ അതോടൊപ്പം 1-7-2014 വച്ച് മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്കരിച്ചതിൻറെ കുടിശിക നാലു ഗഡുക്കളായി മാത്രമേ ലഭിക്കുകയുള്ളോ ഞാൻ ഇതുവരെ ഫാമിലി പെൻഷൻ വാങ്ങിയിട്ടില്ല. പെൻഷൻ ബുക്കിൽ കുടിശിക കൈപ്പറ്റാനുള്ള നോമിനിയായി എൻറെ പേര് ചേർത്തിട്ടുണ്ട്.
കെ. ഗീതാദേവി, തിരുവല്ല

1-11-2016 മുതൽ താങ്കൾക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്. മരണ സർട്ടിഫിക്കറ്റും മറ്റു രേഖകളും ട്രഷറിയിൽ സമർപ്പിച്ചാൽ ഉടൻതന്നെ ഫാമിലി പെൻഷൻ ലഭിക്കുന്നതാണ്. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ മരണമടഞ്ഞതിനാൽ 1-7-2014 മുതൽ 31-1-2016 വരെയുള്ള പെൻഷൻറെ കുടിശിക ഒറ്റത്തവണയായി 8.7 ശതമാനം പലിശയോടെ (മൊത്തം കുടിശികക്ക് 1-2-2016 മുതൽ ഉള്ള പലിശ സഹിതം) നോമിനിയായ താങ്കൾക്ക് ലഭിക്കുന്നതാണ്. മരണ സർട്ടിഫിക്കറ്റ്, ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ഒപ്പ്, ഫോട്ടോ എന്നിവ ഒരു ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തത് സഹിതം ട്രഷറി ഓഫീസർക്ക് സമർപ്പിക്കുക.