Tax
Services & Questions
ശന്പള കുടിശിക: ബിൽ മാറ്റിയെടുക്കാം
ശന്പള കുടിശിക: ബിൽ മാറ്റിയെടുക്കാം
30-11- 2015ൽ സർവീസിൽനിന്നും വിരമിച്ച ഗസറ്റഡ് ഓഫീസറാണ്. മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോ ക്ടറായിരുന്നു. എനിക്ക് ലഭിക്കുവാ നുണ്ടായിരുന്ന രണ്ട് ഇൻക്രിമെൻറുകൾ പാസാക്കി കഴിഞ്ഞ മാസമാണ് അക്കൗ ണ്ടൻറ് ജനറലിൽനിന്നും സ്ലിപ്പ് കിട്ടിയത്. ഈ ബിൽ കണ്‍ട്രോളിംഗ് ഓഫീസർ മാറി കൊടുക്കാനാണ് ആവശ്യ പ്പെട്ടിരിക്കുന്നത്. എന്നാൽ എൻറെ ബിൽ മാറിയ തിനെ സംബന്ധിച്ചുള്ള വിശദവിവരം ട്രഷറിയിലും അക്കൗണ്ടൻറ് ജനറൽ ഓഫീസിലും മാത്രമേയൂള്ളൂ. ശന്പള കുടിശിക സംബന്ധിച്ച ഈ ബിൽ എങ്ങനെയാണ് പാസാക്കി എടുക്കുന്നത്. കണ്‍ട്രോളിംഗ് ഓഫീസറെ സമീപിച്ചപ്പോൾ അവർക്ക് ഇതേപ്പറ്റി അറിയില്ലെന്നാണ് പറഞ്ഞത്. ഇനി ഞാൻ ആരെയാണ് സമീപിക്കേണ്ടത്?
സഖറിയ തോമസ്, പത്തനംതിട്ട

ഇപ്പോൾ ഗസറ്റഡ് ഓഫീസർമാരുടെ ശന്പള ബില്ലുകൾ കണ്‍ട്രോളിംഗ് ഓഫീസർ മുഖേനയാണ് മാറുന്നത്. അതുകൊണ്ടാണ് ഈ കുടിശിക ബിൽ കണ്‍ട്രോളിംഗ് ഓഫീസർ മാറിക്കൊടുക്കണമെന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ കണ്‍ട്രോൾ ഓഫീസറുടെ ഓഫീസിൽ പഴയ രേഖകളൊന്നും തന്നെയില്ല. അതിനാൽ 31-12-2015 വരെയുള്ള ഗസറ്റഡ് ഓഫീസർമാരുടെ പഴയ കുടിശിക ബില്ലുകൾ തയാറാക്കി അക്കൗണ്ടൻറ് ജനറലിന് പ്രീ ഓഡിറ്റിനായി അയയ്ക്കണം. അതിനുശേഷം ബിൽ കണ്‍ട്രോളിംഗ് ഓഫീസർക്ക് മാറികൊടുക്കാവുന്നതാണ് (ബിൽ അക്കൗണ്ടൻറ് ജനറൽ പ്രീ ചെക്ക് ചെയ്തതി നുശേഷം).