Tax
Services & Questions
ചില വ്യവസ്ഥകളോടെ അർഹതയുണ്ട്
ചില വ്യവസ്ഥകളോടെ അർഹതയുണ്ട്
പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന എന്‍റെ അച്ഛൻ കഴിഞ്ഞമാസം മരിച്ചു. ഞങ്ങളുടെ അമ്മ നേരത്തെ മരിച്ചതാണ്. എന്‍റെ അംഗപരിമിതയായ ഇളയ സ ഹോദരിയുടെ ഭർത്താവ് അഞ്ചുവർഷം മുന്പ് മരിച്ചുപോയി. സഹോദരിയെ സാന്പത്തികമായി സഹായിച്ചുകൊണ്ടി രുന്നത് ഞങ്ങളുടെ അച്ഛനായിരുന്നു. സഹോദരിക്ക് 16 വയസിൽ താഴെ പ്രായ മുള്ള രണ്ടു കുട്ടികളുണ്ട്. പ്രത്യേക വരു മാനം ഒന്നുമില്ല. അമ്മ നേരത്തെ മരിച്ചു പോയിരുന്നതിനാൽ അച്ഛന്‍റെ പേരിലു ള്ള ഫാമിലി പെൻഷൻ വിധവയും അംഗപരിമിതയുമായ എന്‍റെ സഹോദരിക്കു കിട്ടാൻ അർഹതയുണ്ടോ?
കെ.എം. ഗോപകുമാർ, ആലപ്പുഴ

പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ആൾ മരിച്ചാൽ മറ്റ് അവകാ ശികൾ ഇല്ലെങ്കിൽ അദ്ദേഹത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വിധവകളായ മക്കൾക്ക് ഫാമിലി പെൻഷന് ചില വ്യവസ്ഥ യോടെ അർഹതയുണ്ട്. വിധവയായ, അംഗപരിമിതയായ മകൾ മരിച്ചുപോയ പിതാവിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നതെന്ന് തെളിയിക്കുന്ന റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഫാമിലി പെൻഷന് അർഹതയുള്ളൂ. 18-05-2012ലെ G.O(P)387/2002/Fin എന്ന ഉത്തരവിൽ ഇത് വ്യക്തമാക്കിയിട്ടു ണ്ട്.