Tax
Services & Questions
ഇൻക്രിമെന്‍റിന് അർഹതയുണ്ട്
ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എയ്ഡഡ് സ്കൂളിലെ ഓഫീസ് അറ്റൻഡറാണ്. എനിക്ക് 26 വർഷം സർവീസുണ്ട്. എന്‍റെ ഇപ്പോഴത്തെ ശന്പള സ്കെയിൽ 18,000-41,500 ആണ്. ഞാൻ ഇപ്പോൾ രണ്ട് സ്റ്റാഗ്നേഷൻ ഇൻക്രി മെന്‍റുകൾ വാങ്ങിക്കഴിഞ്ഞു. 41,500 എന്ന മാക്സിമത്തിൽ എത്തിയപ്പോഴാണ് പിന്നീട് സ്റ്റാഗ്നേഷൻ ഇൻക്രിമെന്‍റുകൾ വാങ്ങിയത്. എനിക്ക് ഇനി രണ്ടു വർഷം കഴിഞ്ഞാലേ അടുത്ത ഇൻക്രിമെന്‍റ് ലഭിക്കൂ എന്നാണ് സ്കൂളിൽനിന്നും അറിയിച്ചത്. അടുത്ത ഇൻക്രിമെന്‍റ് ഫെബ്രുവരിയിലാണ് ലഭിക്കേണ്ടത്. ഇതു ശരിയാണോ? എന്‍റെ ഇൻക്രിമെന്‍റ് നഷ്ടപ്പെടുമോ? അങ്ങ നെ നഷ്ടപ്പെട്ടാൽ 1000 രൂപയും അതിന്‍റെ ഡിഎയുമാണ് നഷ്ടപ്പെടുന്നത്.
ടി.എം. ജോസഫ്, കട്ടപ്പന

പത്താം സംസ്ഥാന ശന്പളപരിഷ്കരണ പ്രകാരം ശന്പളം പുതുക്കി നിശ്ചയിച്ചതിനോടൊപ്പം സ്റ്റാഗ്നേഷൻ ഇൻക്രിമെ ന്‍റിന്‍റെ എണ്ണം നിലനിർത്തിയിട്ടുണ്ട്. അതായത് ശന്പള സ്കെ യിൽ മാക്സിമത്തിൽ എത്തിയാൽ അതിനു മുന്പ് വാങ്ങിയി രുന്ന ഇൻക്രിമെന്‍റ് തുടർച്ചയായി നാലെണ്ണവും 5-ാമത്തെ ഇൻക്രിമെന്‍റ് ആറാമത്തെ വർഷവും നൽകും. സ്റ്റാഗ്നേഷൻ ഇൻക്രിമെന്‍റുകൾ ആകെ അഞ്ച് എണ്ണമാണ് നൽകുന്നത്. അതുകൊണ്ട് താങ്കൾക്ക് അടുത്ത ഇൻക്രിമെന്‍റ് ലഭിക്കുന്ന താണ്. അഞ്ചാമത്തെ ഇൻക്രിമെന്‍റിനു മാത്രമേ പ്രശ്നമുണ്ടാ കുകയുള്ളൂ.