Tax
Services & Questions
പെൻഷനോടൊപ്പം ഡിഎയും ലഭിക്കും
പെൻഷനോടൊപ്പം ഡിഎയും ലഭിക്കും
31-5-2015ൽ പിഡബ്ല്യുഡി ഓഫീസിൽനിന്നു വിരമിച്ച പാർട്ട്ടൈം സ്വീപ്പറാണ്. എനിക്ക് 18 വർഷം സർവീസ് മാത്രമേയുള്ളൂ. 1-6-2015 മുതൽ എനിക്ക് മിനിമം പെൻഷ നായ 2000രൂപയും അതിന്‍റെ ഡിഎയുമാണ് ലഭിക്കുന്നത്. ഇപ്പോഴും എന്‍റെ അടിസ്ഥാന പെൻഷൻ 2000 രൂപ തന്നെ യാണ്. ട്രഷറിയിൽ അന്വേഷിച്ചപ്പോൾ അവസാനം ജോലിചെയ്തിരുന്ന ഓഫീസ് മുഖേന ശന്പളം പരിഷ്ക രിച്ച ശേഷം മാത്രമേ പെൻഷൻ പരിഷ്കരിക്കാൻ സാധി ക്കുകയുള്ളൂ എന്നാണറിയിച്ചത്. എന്‍റെ ശന്പളവും പെൻ ഷനും പുതുക്കി ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത്? ആർക്കാണ് അപേക്ഷ കൊടുക്ക േണ്ടത്? എന്‍റെ പെൻഷൻ എത്ര രൂപയായി വർധിക്കും. ഗ്രാറ്റിവിറ്റിക്ക് അർഹതയു ണ്ടോ?
ചാക്കോ ജോസഫ്, കുറവിലങ്ങാട്

1-7-2014നു ശേഷം സർവീസിൽനിന്നു വിരമിച്ച ജീവന ക്കാരുടെ ശന്പളവും പെൻഷനും പുതുക്കി നിശ്ചയിക്കേ ണ്ടത് അതത് ഓഫീസിലാണ്. അതിനാൽ അവസാനം ജോലി ചെയ്ത ഓഫീസിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുക. അവിടെനിന്ന് ശന്പളം പുതുക്കി നിശ്ചയിച്ച ശേഷം ആദ്യം പെൻഷൻ തയാറാക്കിയതുപോലെ പുതുക്കിയ ശന്പളത്തിന്‍റെ അടിസ്ഥാനത്തിൽ പെൻഷൻ, ഡിസിആർജി (ഗ്രാറ്റിവിറ്റി) എന്നിവ പുതുക്കി നിശ്ചയിച്ച് പെൻഷൻ അനുവദിച്ച ഓഫീസ് മുഖേന അക്കൗണ്ടന്‍റ് ജനറലിന് സമർപ്പിക്കുക. അക്കൗണ്ടന്‍റ് ജനറൽ പെൻഷ ൻ പുതുക്കി നിശ്ചയിച്ച് ട്രഷറിക്കും അതാത് പെൻഷണ ർക്കും അറിയിപ്പ് നൽകുന്നതാണ്. 1-7-2014 മുതലുള്ള പാർട്ട്ടൈം കണ്ടിജൻസി പെൻഷൻ 2000 രൂപയിൽ നിന്നു 4400 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. അതാതു കാല ത്തെ ഡിഎയും പെൻഷനോടൊപ്പം ലഭിക്കുന്നതാണ്.