Tax
Services & Questions
മുൻ വകുപ്പിലെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
മുൻ വകുപ്പിലെ ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
എംഎൽഎ ഹോസ്റ്റലിൽനിന്ന് റിലീവ് ചെയ്ത് എൽപി സ്കൂൾ അസി സ്റ്റന്‍റായി 2015 ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ആൾക്ക് നേരത്തെ ജോലി ചെയ്ത വകുപ്പിൽ കിട്ടിയിരുന്ന (ഇഎൽ) ഇപ്പോഴുള്ള തസ്തികയിൽ എടുക്കാമോ? ടീച്ചേഴ്സിന് ഇഎൽ ഇല്ലല്ലോ?
ജെസി, കോട്ടയം

നോണ്‍ വെക്കേഷൻ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്തി രുന്ന സമയത്ത് ആർജിച്ച ഏണ്‍ഡ് ലീവ് ഇപ്പോൾ വെക്കേ ഷൻ ഡിപ്പാർട്ട്മെന്‍റിൽ ജോലിയിൽ പ്രവേശിച്ചതുകൊണ്ട് നഷ്ടപ്പെടുകയില്ല. നിലവിലുള്ള വ്യവസ്ഥകൾക്കു വിധേയ മായി അത് അവധിയാക്കുകയോ സറണ്ടർ ചെയ്യുകയോ ചെയ്യാം. ഒരു സാന്പത്തിക വർഷം 30 ദിവസത്തെ ഏണ്‍ഡ് ലീവു മാത്രമേ സറണ്ടർ ചെയ്യാവൂ എന്നുള്ള വ്യവസ്ഥ പാലിക്കണം എന്നു മാത്രമേയുള്ളൂ.