Tax
Services & Questions
ഇൻക്രിമെന്‍റിനു ‌ കണക്കാക്കിയാൽ വെയ്റ്റേജിനു കണക്കാക്കും
ഇൻക്രിമെന്‍റിനു ‌ കണക്കാക്കിയാൽ വെയ്റ്റേജിനു കണക്കാക്കും
സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ് സ്കൂ ​ളി​ൽ ലീ​വ് വേ​ക്ക​ൻ​സി​യി​ൽ 15-11-1989 മു​ത​ൽ 12-2-1990 വ​രെ യും ​തു​ട​ർ​ന്ന് 1-6-1990 മു​ത​ൽ 1-6-2003 വ​രെ പ്യൂ​ണ്‍ ആ​യും 2-6-2003 മു​ത​ൽ ലോവർ ഗ്രേഡ് ഹി​ന്ദി ടീ​ച്ച​ർ ആ​യും ജോ​ലി ചെ​യ്തു വ​രു​ന്നു. എ​നി​ക്ക് ഈ ​സ​മ​യത്ത് ​കി​ട്ടേ​ണ്ട​താ​യ വെ​യ്റ്റേ​ജ് കി​ട്ടി​യി​ല്ല. 9/2003ൽ ​ഞാ​ൻ വാ​ങ്ങി​യ ബേ​സി​ക് പേ 4726 ​രൂ​പ​യാ​ണ്. ഇ​പ്പോ​ൾ ജൂ​ണ്‍ 2016 ൽ ​ബേ​സി​ക് പേ 34,800 ​രൂ​പ​യാണ്. ​വെ​യ്റ്റേ​ജ് കി​ട്ടു​മോ?
ബി. ​രാ​ധാ​കൃ​ഷ്ണ​ൻ,
ആ​ല​പ്പു​ഴ

01-07-2014 തീ​യ​തി വ​ച്ച് ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ച്ചപ്പോ​ൾ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സ് തു​ട​ങ്ങി​യ 1-6-1990 മു​ത​ലു​ള്ള തീ​യ​തി ക​ണ​ക്കാ​ക്കാ​വു​ന്നതാ​ണ്. അ​താ​യ​ത് 1-6-1990 മു​ത​ൽ 30-6-2014 വ​രെ​യു​ള്ള സ​ർ​വീ​സ് വെ​യ്റ്റേ​ജി​ന് ക​ണക്കാ​ക്കു​ന്പോ​ൾ 24 വ​ർ​ഷം വ​രുന്നു​ണ്ട്. ഇ​ത് ല​ഭി​ച്ചി​ട്ടില്ലെ​ങ്കി​ൽ ഡ്രോയിം​ഗ് ഓ​ഫീ​സ​റാ​യ ഹെ​ഡ്മാ​സ്റ്റ​റു​ടെ പേ​ർ​ക്ക് പ​രാ​തി സ​മ​ർ​പ്പി​ക്കു​ക. ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​താ​ണെ​ങ്കി​ൽ​പോ​ലും തെ​റ്റ് തി​രു​ത്തി ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കാ​വു​ന്ന​താ​ണ്. ലീ​വ് വേ​ക്ക​ൻ​സി​യി​ൽ ജോ​ലി ചെ​യ്ത കാ​ലം ഇ​ൻ​ക്രി​മെ​ന്‍റി​നു ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​ത് വെ​യ്റ്റേ​ജി​നു ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.