Tax
Services & Questions
അക്കൗണ്ടന്‍റ് ജനറലിനു പരാതി നൽകുക
അക്കൗണ്ടന്‍റ് ജനറലിനു പരാതി നൽകുക
1983 ന​വം​ബ​ർ 18ന് ​എ​ച്ച്എ​സ്എ ആ​യി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ നി​യ​മ​നം ല​ഭി​ച്ചു. 31-3-2015 ൽ ​എ​ച്ച്എ​സ്എ ആയി വിരമിച്ചു. എ​ന്‍റെ ജനനത്തീയതി 2-10-1958 ആ​ണ്. 2014 ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ എ​ന്നീ മാ​സ​ങ്ങ​ളി​ൽ എ​നി​ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇ​ല്ലാ​തെ ശന്പള രഹിത അവധിയെടുക്കേണ്ടി വന്നു. 30 വ​ർ​ഷ​വും എ​ട്ടു മാ​സ​വും സ​ർ​വീ​സു​ണ്ട്. വി​ര​മി​ച്ച സ​മ​യ​ത്തെ ശ​ന്പ​ള സ്കെ​യി​ലായ 30,610 അ​നു​സ​രി​ച്ച് പെ​ൻ​ഷ​നും ഇ​ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ച്ചു.

എ​ന്നാ​ൽ 2014 ജൂ​ലൈ​യി​ൽ ശ​ന്പ​ള​പ​രി​ഷ്ക​ര​ണം വ​ന്ന​പ്പോ​ൾ മൂ​ന്നു മാ​സ​ത്തെ ലീ​വ് ക​ഴി​ച്ച് എ​നി​ക്ക് ഇ​ൻ​ക്രി​മെ​ന്‍റോടുകൂ​ടി പു​തി​യ ശ​ന്പ​ള സ്കെ​യി​ൽ 2014 ഒ​ക്ടോ​ബ​റി​ൽ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച് 63,900കി​ട്ടി. 2014 ന​വം​ബ​ർ മു​ത​ൽ 2015 മാ​ർ​ച്ച് 31‌ വ​രെ ഞാ​ൻ സൂ​പ്പ​ർ ആ​നു​വേ​ഷ​നി​ലാ​യി​രു​ന്നു. അ​തി​നാ​ൽ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കാൻ സ​ർ​വീ​സി​ലെ അ​വ​സാ​ന 10 മാ​സം എ​ടു​ക്കു​ന്പോ​ൾ ഒന്പതു മാ​സം pre-revised scaleഉം ഒരു മാസം Revised scaleലും ആ​ണ് വ​രു​ന്ന​ത്.

Revised പെ​ൻ​ഷ​ൻ എ​നി​ക്ക് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് 17,237, ഫാ​മി​ലി പെ​ൻ​ഷ​ൻ Higher Rate 19,170ഉം ​Normal Rate 19,170 ഉം ​ആ​ണ്. Average Emoluments 34,472 ആണ്.
എ​ന്‍റെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്? പ്രീ​ റി​വൈ​സ്ഡ് സ്കെ​യി​ലി​ന്‍റെ കൂ​ടെ 80 ശ​ത​മാ​നം ഡി​എ കൂ​ട്ടി​കി​ട്ടു​വാ​ൻ എ​നി​ക്ക് അ​ർ​ഹ​ത​യു​ണ്ടോ? ഡി​എ കൂ​ട്ടി​കി​ട്ടു​ന്പോ​ൾ പ​ഴ​യ പെ​ൻ​ഷ​ൻ തു​ക​യേ​ക്കാ​ൾ പുതിയ പെ​ൻ​ഷ​ൻ തു​ക വ​ള​രെ കൂ​ടു​ത​ൽ/കു​റ​വ് വ​രു​ന്ന​തി​നാ​ൽ എ​ന്തു ചെ​യ്യ​ണം?
അ​ന്ന മാ​ത്യു, കോതമംഗലം

1-7-2014 അ​ല്ലെ​ങ്കി​ൽ അ​തി​നു​ശേ​ഷം വിരമിച്ച ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്പോ​ൾ പ്രീ ​റി​വൈ​സ്ഡ് പീ​രി​യ​ഡി​ന്‍റെ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തോ​ടൊ​പ്പം അ​ന്ന് നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡി​എ 73% അ​ല്ലെ​ങ്കി​ൽ 63% കൂ​ടി കൂ​ട്ടേ​ണ്ട​താ​ണ്. അ​ങ്ങ​നെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പു​തു​ക്കി​യ പെ​ൻ​ഷ​ൻ റി​വൈ​സ്ഡ് സ്കെ​യി​ലി​ന്‍റെ 50% ൽ ​കു​റ​വാ​യാ​ൽ (30 വ​ർ​ഷം സ​ർ​വീ​സു​ള്ള​വ​ർ​ക്ക്) 50% ആ​യി ഉ​യ​ർ​ത്തി ന​ൽ​കേ​ണ്ട​താ​ണ് എ​ന്ന് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വി​ന്‍റെ GO(P) 9/2016 Fin Dt. 20/1/2016, 2.3 ​ഖ​ണ്ഡി​ക​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. താങ്കളുടെ പെൻഷൻ കണക്കാക്കിയതിൽ തെറ്റുള്ളതായി മനസിലാക്കുന്നു. അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് നേ​രി​ട്ട് പ​രാ​തി സ​മ​ർ​പ്പി​ക്കു​ക. PPO No. Ref No. എന്നിവ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം.