Tax
Services & Questions
പങ്കാളിത്ത പെൻഷനിൽനിന്ന് മാറാം
പങ്കാളിത്ത പെൻഷനിൽനിന്ന് മാറാം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 1-06-2011ൽ ​അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​നി​ൽ നി​യ​മ​നം ല​ഭി​ച്ചു. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അം​ഗീ​കാ​രം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​തേ മാ​നേ​ജ്മെ​ന്‍റി​ൽ മ​റ്റൊ​രു സ്കൂ​ളി​ൽ 3-6-2013ൽ ​മാ​റ്റി നി​യ​മി​ക്കു​ക​യും അ​തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. അ​തി​നാ​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടു. ഇ​പ്പോ​ൾ 1-6-2011 മു​ത​ലു​ള്ള നി​യ​മ​ന​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. അ​തി​നാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ തു​ട​രാ​ൻ ക​ഴി​യുമോ‍? പ​ങ്കാ​ളി​ത്ത​പെ​ൻ​ഷ​നി​ൽ​നി​ന്നും മാ​റു​ന്ന​തി​നും അ​ട​ച്ച തു​ക തി​രി​കെ ല​ഭി​ക്കു​ന്ന​തി​നും ആ​രെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്?
ബി​നു വ​ർ​ഗീ​സ്, ക​ണ്ണൂ​ർ

1-4-2013നു ​മു​ന്പ് സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർക്ക് അ​തി​നു​ശേ​ഷം നി​യ​മ​നം ല​ഭി​ച്ചാ​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​നി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത​യു​ണ്ട് എ​ന്നു​ള്ള ഗ​വ​. ഉ​ത്ത​ര​വു​പ്ര​കാ​രം അ​തി​നു​ള്ള ഓ​പ്ഷ​ൻ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക. GO(P) 209/2013/​Fin.dt. 07-05-2013 ​എ​ന്ന ഗ​വ​. ഉ​ത്ത​ര​വി​ൽ ഓ​പ്ഷ​ൻ ന​ൽ​കേ​ണ്ട ഫോം ​ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത് പൂ​രി​പ്പി​ച്ച് ഉ​ട​ൻ​ത​ന്നെ ഓ​ഫീ​സ് മേ​ധാ​വി​ക്കു ന​ൽ​കു​ക.

പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​ട​ച്ച തു​ക തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് സ​ർ​ക്കാ​രി​ൽ​നി​ന്നും ല​ഭി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​നാ​ൽ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​ട​ച്ച തു​ക​യു​ടെ വി​വ​രം കാ​ണി​ച്ചു​കൊ​ണ്ട് ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന സ​ർ​ക്കാ​രി​ലേ​ക്ക്, ഡിപിഐയിലേ​ക്ക് സ​മ​ർ​പ്പി​ക്കു​ക.