Tax
Services & Questions
പഴയ വകുപ്പിലേക്ക് തിരികെ പോകാനാവില്ല
പഴയ വകുപ്പിലേക്ക്  തിരികെ പോകാനാവില്ല
2011ൽ ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പോലീസ് വകുപ്പിൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് ആ​രോ​ഗ്യവ​കു​പ്പി​ലേ​ക്ക് വ​കു​പ്പു​ത​ല മാ​റ്റം വാ​ങ്ങി. മൂന്നു മാസ​ത്തി​ന​കം ആ​രോ​ഗ്യ​വ​കു​പ്പി​ൽ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് II (ഫു​ൾ​ ടൈം) നി​യ​മ​നം ല​ഭി​ച്ചു. എ​നി​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ക്ക് താ​ത്പ​ര്യ​മി​ല്ല. അ​തി​നാ​ൽ നേ​ര​ത്തേ ജോ​ലി ചെ​യ്തി​രു​ന്ന പോ​ലീ​സ് വ​കു​പ്പി​ലേ​ക്ക് ഫു​ൾ ടൈം ​ആ​യി തി​രിച്ചു​പോ​കു​വാ​ൻ സാ​ധി​ക്കു​മോ? എ​നി​ക്ക് ഏ​തു​ത​രം പെ​ൻ​ഷ​നാ​ണ് ബാ​ധ​ക​മാ​യി​ട്ടു​ള്ള​ത്. അ​തു​പോ​ലെ എ​ന്‍റെ GPF പ​ഴ​യ​തു​പോ​ലെ തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​മോ?
സ​ബീ​ന, മ​ല​പ്പു​റം

ഫു​ൾ​ടൈം ആ​യി മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന പോ​ലീ​സ് വ​കു​പ്പി​ലേ​ക്ക് തി​രി​കെ പോ​കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ല. പാ​ർ​ട്ട്ടൈം ആ​യി മാ​ത്ര​മേ തി​രി​കെ മു​ന്പ് ജോ​ലി ചെ​യ്തി​രു​ന്ന വ​കു​പ്പി​ലേ​ക്ക് പോ​കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. GPF നി​ല​വി​ലു​ള്ള​തു​ത​ന്നെ തു​ട​രാ​വു​ന്ന​താ​ണ്. 1-4-2013 മു​ന്പു​ള്ള​വ​ർ​ക്ക് ല​ഭി​ക്കു​ന്ന സ്റ്റാ​റ്റ്യൂട്ട​ട്ട​റി പെ​ൻ​ഷ​ൻ താ​ങ്ക​ൾ​ക്ക് ല​ഭി​ക്കു​വാ​ൻ അ​ർ​ഹ​ത​യു​ണ്ട്.