Tax
Services & Questions
പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് എംഒപി പാസാകേണ്ടതുണ്ട്
പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് എംഒപി പാസാകേണ്ടതുണ്ട്
5-10-2012ൽ ​ബൈ ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന പിഡബ്ല്യുഡി വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 1-10-2013ൽ ​ല​ഭി​ച്ചു. പി​ന്നീ​ട് എംഒപി പാ​സാ​കാ​ത്ത​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ എംഒപി പാ​സാ​യി​ട്ടു​ണ്ട്. 2014 മു​ത​ൽ ക​ഴി​ഞ്ഞ മൂന്നു വ​ർ​ഷ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് എ​നി​ക്ക് കു​ടി​ശി​ക അ​ട​ക്കം കി​ട്ടു​മോ? ബൈ ​ട്രാ​ൻ​സ്ഫ​ർ വ​ഴി വ​ന്ന​വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് പാ​സാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശം ഉ​ണ്ടോ? എസ്‌‌സി, എസ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റൽ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണോ?
കെ.​എം. പ്ര​ഭ, തൊ​ടു​പു​ഴ

എ​ൽ​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ഡി​ക്ല​റേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് എംഒപി പാ​സാ​കേ​ണ്ട​തു​ണ്ട്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന ദി​വ​സം മു​ത​ൽ കു​ടി​ശി​ക​യാ​യ മു​ഴു​വ​ൻ ഇ​ൻ​ക്രി​മെ​ന്‍റി​നും അ​ർ​ഹ​ത​യു​ണ്ട്. മോ​ണി​റ്റ​റി ബെ​നി​ഫി​റ്റ് പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന ദി​വ​സം മു​ത​ലേ ല​ഭി​ക്കു​ക​യു​ള്ളൂ. എസ്‌‌ സി, എസ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യോ​ഗ്യ​ത നേ​ട​ണ​മെ​ന്നു​ള്ള നി​ബ​ന്ധ​ന​യോ​ടെ പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.