Tax
Services & Questions
കുടിശിക അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്
കുടിശിക  അക്കൗണ്ടിൽ  ചേർത്തിട്ടുണ്ട്
31- 3- 2012ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. 1- 7- 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ എ​നി​ക്ക് പെ​ൻ​ഷ​ൻ കു​ടി​ശി​ക​യാ​യി ഏ​ക​ദേ​ശം 65,000രൂ​പ കു​ടി​ശി​ക ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​ന്‍റെ ഒ​ന്നാം ഗ​ഡു ഏ​പ്രി​ൽ മാ​സ​ത്തി​ൽ ല​ഭി​ക്കു​മെ​ന്ന് അറി ഞ്ഞു. അ​തി​ന് പ​ലി​ശ ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​ഗ​ഡു​വും പ​ലി​ശ​യും ഏ​തു രീ​തി​യി​ലാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്?
പി.​എ​സ്. ര​ഘു​റാം,
ആ​ല​പ്പു​ഴ

1- 7 -2014ലെ ​ശ​ന്പ​ള/ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ്ര​കാ​ര​മു​ള്ള കു​ടി​ശി​ക 1- 7- 2014 മു​ത​ൽ 31- 1- 2016 വ​രെ​യു​ള്ള​ത് തു​ല്യ നാ​ലു ഗ​ഡു​ക്ക​ളാ​യി 2017 ഏ​പ്രി​ൽ, 2017 ഒ​ക്ടോ​ബ​ർ, 2018 ഏ​പ്രി​ൽ, 2018 ഒ​ക്ടോ​ബ​ർ എ​ന്നി​ങ്ങ​നെ ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. ഇ​തി​ൽ മൊ​ത്തം കു​ടി​ശി​ക​യു​ടെ നാ​ലി​ൽ ഒ​ന്നു ഭാ​ഗ​വും മൊ​ത്തം കു​ടി​ശി​ക​യു​ടെ 14 മാ​സ​ത്തെ പ​ലി​ശ​യും (8.7ശ​ത​മാ​നം വ​ച്ച് ക​ണ​ക്കാ​ക്കി) ഒ​ന്നാം ഗ​ഡു​വ​ാ​യി ല​ഭി​ക്കും. ബാ​ക്കി വ​രു​ന്ന തു​ക മൂ​ന്നു ഗ​ഡു​ക്ക​ളാ​യി (ആ​റു മാ​സം വീ​ത​മു​ള്ള പ​ലി​ശ)​ലഭി ക്കും. 2017 ഏ​പ്രി​ൽ 11 മു​ത​ൽ പെ​ൻ​ഷ​ൻ കു​ടി​ശി​കയുടെ ആദ്യ ഗഡു അ​ക്കൗ​ണ്ടി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. മാ​റ്റി എ​ടു​ക്കാ​ം.