Tax
Services & Questions
തടയപ്പെട്ട ശന്പളം പിഎഫിൽ ലയിപ്പിക്കുക, ബാക്കിയുള്ളത് പണമായി മാറിയെടുക്കാം
തടയപ്പെട്ട ശന്പളം  പിഎഫിൽ ലയിപ്പിക്കുക, ബാക്കിയുള്ളത് പണമായി മാറിയെടുക്കാം
1- 10- 2001 മു​ത​ൽ എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ​സ് ടീ​ച്ച​റാ​യി ജോ​ലി ചെ​യ്തു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഈ ​നി​യ​മ​നം അം​ഗീ​ക​രി​ച്ചി​ല്ല. അ​തി​നാ​ൽ മാ​നേ​ജ്മെ​ന്‍റ് 20 -1- 2003 മു​ത​ൽ ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ പു​ന​ർ​നി​യ​മ​നം ന​ൽ​കി. ഈ ​നി​യ​മ​നം സ​ർ​ക്കാ​രും ഡി​പ്പാ​ർ​ട്ട്മെ​ന്‍റും അം​ഗീ​ക​രി​ക്കു​ക​യും 20-1-2003 മു​ത​ൽ എ​നി​ക്ക് ശ​ന്പ​ളം കി​ട്ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ മുൻ നിയമനം അംഗീകരിച്ചു കിട്ടാൻ ഹൈ​ക്കോ​ട​തി​യി​ൽ ഞാ​ൻ റി​ട്ട് സ​മ​ർ​പ്പി​ച്ചു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ന്‍റെ നി​യ​മ​നം 1-10-2001 മു​ത​ൽ അം​ഗീ​ക​രി​ച്ച് ശ​ന്പ​ളം ന​ൽ​കു​വാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ന്‍റെ നി​യ​മ​നം 1- 10- 2001 മു​ത​ൽ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ത്ത​ര​വ് ന​ൽ​കി. ഉത്തരവിൽ ത​ട​യ​പ്പെ​ട്ട കാ​ല​ത്തെ ശ​ന്പ​ളം പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ്പോ​ൾ അ​തി​നു​ശേ​ഷ​മു​ള്ളത് പണമായി ല​ഭി​ക്കു​മോ?
പി.കെ. മീന, പ​ത്ത​നം​തി​ട്ട

1- 10- 2001 മു​ത​ൽ ശ​ന്പ​ളം ക്ര​മീ​ക​രി​ച്ച് ഇ​പ്പോ​ൾ നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ളം വ​രെ ക്ര​മ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. 1- 10- 2001 മു​ത​ൽ ശ​ന്പ​ളം ഫി​ക്സ് ചെ​യ്ത് 19-1-2003 വ​രെ​യു​ള്ള ശ​ന്പ​ള കു​ടി​ശി​ക മൊ​ത്ത​മാ​യി പി​എ​ഫി​ൽ ല​യി​പ്പി​ക്കു​ക. ആ ​തു​ക പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​യ​തി​ക്കു​ശേ​ഷം മാ​ത്രം പി​ൻ​വ​ലി​ക്കു​ക. 20- 1- 2003 മു​ത​ൽ 2017 മാ​ർ​ച്ച് വ​രെ​യു​ള്ള കു​ടി​ശി​ക രൊ​ക്കം പ​ണ​മാ​യി മാ​റി​യെ​ടു​ക്കാ​വു​ന്ന​താ​ണ്. ഈ ​കാ​ല​യ​ള​വി​ലു​ള്ള ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ങ്ങ​ൾ പു​ന​ർ​ക്ര​മീ​ക​രി​ക്കു​ന്പോ​ൾ നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ പി​ൻ​തു​ട​രേ​ണ്ട​താ​ണ്. അ​താ​യ​ത് ഓ​പ്ഷ​ൻ മു​ൻ​പ് ന​ൽ​കി​യി​ട്ടു​ള്ള​ത് മാ​റ്റു​വാ​ൻ സാ​ധി​ക്കി​ല്ല.