Tax
Services & Questions
സമയബന്ധിത ഹയർഗ്രേഡ് പ്രൊബേഷനുമായി ബന്ധമില്ല
സമയബന്ധിത ഹയർഗ്രേഡ്  പ്രൊബേഷനുമായി ബന്ധമില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എട്ടു വ​ർ​ഷ​മാ​യി എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. വി​ക​ലാം​ഗ ക്വാ​ട്ട​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് എ​നി​ക്കു ജോ​ലി ല​ഭി​ച്ച​ത്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ളൊ​ന്നും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ എ​നി​ക്ക് ആ​കെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് മാ​ത്ര​മേ ല​ഭി​ച്ചി​ട്ടുള്ളൂ. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും ചെ​യ്തി​ട്ടി​ല്ല. ഇ​പ്പോ​ൾ എ​നി​ക്ക് 50 വ​യ​സ് പൂ​ർ​ത്തി​യ​ായി. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ടെ​സ്റ്റ് യോ​ഗ്യ​ത​യി​ൽ​നി​ന്നും ഇ​ള​വു​ള്ള​താ​യി അ​റി​യു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ന്‍റെ പ്രൊ​ബേ​ഷ​ൻ പാ​സാ​ക്കി ശ​ന്പ​ളം ന​ൽ​കാ​വു​ന്ന​ത​ല്ലേ? ഞാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് ആ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്?
കെ.​പി. ജോ​ർ​ജ്, ഏ​ന്ത​യാ​ർ

അ​ന്പ​ത് വ​യ​സ് പൂ​ർ​ത്തി​യാ​യ ജീ​വ​ന​ക്കാ​രെ വ​കു​പ്പു​ത​ല ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ താ​ങ്ക​ൾ​ക്ക് 50 വ​യ​സ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നു കാ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക. അ​തു​മു​ഖേ​ന പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​വു​ന്ന​തും ന​ഷ്ട​പ്പെ​ട്ടു​പോ​യ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി​ക്കാ​വു​ന്ന​തു​മാ​ണ്. 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ഇ​ത് ബാ​ധ​ക​മ​ല്ല. അ​തു​പോ​ലെ എട്ടു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഒ​രു മാ​സ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ണ്ട്. ഇ​തി​ന് പ്രൊ​ബേ​ഷ​ൻ ബാ​ധ​ക​മ​ല്ല.