Tax
Services & Questions
ഏൺഡ് ലീവ് ലഭിക്കില്ല
ഏൺഡ് ലീവ് ലഭിക്കില്ല
മ​ല​പ്പു​റം ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഏഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഞാ​ൻ 2016 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആറു മാ​സ​ത്തെ മെ​റ്റേ​ർ​ണി​റ്റി ലീ​വി​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ച്ചു. പ്ര​സ​വാ​വ​ധി​യി​ലാ​യി​രു​ന്ന ആറു മാ​സം ഡ്യൂ​ട്ടി​യാ​യി​ട്ടാ​ണ​ല്ലോ പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ ആറു ​മാ​സ​ത്തെ സ​ർ​വീ​സി​ന് ഏ​ണ്‍​ഡ് ലീ​വ് അ​നു​വ​ദി​ക്കി​ല്ല എ​ന്നാ​ണ​റി​യു​ന്ന​ത്. ഇ​തു ശ​രി​യാ​ണോ? എ​നി​ക്ക് പൂ​ർ​ണ ശ​ന്പ​ള​മാ​ണ​ല്ലോ ല​ഭി​ച്ചി​രു​ന്ന​ത്.
കെ. ​ലി​സ​മ്മ, മ​ല​പ്പു​റം

മെ​റ്റേ​ർ​ണി​റ്റി ലീ​വ് പൂ​ർ​ണ ശ​ന്പ​ള​ത്തോ​ടെ ആറു മാ​സ​ത്തക്കാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​കാ​ലം അ​വ​ധി​യു​ടെ കൂ​ട്ട​ത്തി​ലാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നു മാ​ത്രം പ്ര​സ​വാ​വ​ധി ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ മ​റ്റ് യാ​തൊ​രു​വി​ധ കാ​ര്യ​ങ്ങ​ൾ​ക്കും ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്കി​ല്ല. അ​തി​നാ​ൽ പ്ര​സ​വാ​വ​ധി​യി​ലാ​യി​രു​ന്ന കാ​ലം ഏ​ണ്‍​ഡ് ലീവ് (ആ​ർ​ജി​ത അ​വ​ധി) ക​ണ​ക്കാ​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.