Tax
Services & Questions
പെൻഷനിലെ ഏറ്റക്കുറച്ചിലുകൾ; പരിഹാരം കണ്ടെത്താനാവും
പെൻഷനിലെ ഏറ്റക്കുറച്ചിലുകൾ; പരിഹാരം കണ്ടെത്താനാവും
31/3/2010ൽ ​പ്യൂ​ണാ​യി സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച ആ​ളാ​ണ്. 31 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. എ​ന്നേ​ക്കാ​ൾ രണ്ടുവ​ർ​ഷം കു​റ​വു​ള്ള​തും ഒ​രേ തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ പ​റ്റി​യ ആ​ളു​മാ​യ എ​ന്‍റെ സു​ഹൃ​ത്തി​ന് എ​ന്നേ​ക്കാ​ൾ കൂ​ടു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രേ ത​സ്തി​ക​യി​ൽ ഒ​രേ ദി​വ​സം പെ​ൻ​ഷ​ൻ പ​റ്റി​യ ഞ​ങ്ങ​ളു​ടെ പെ​ൻ​ഷ​നി​ലെ വ്യ​ത്യാ​സം 2014ലെ ​പെ​ൻ​ഷ​ൻ പു​തു​ക്കി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ എ​നി​ക്ക് 1/7/2009ലെ ​ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​ല്ല എ​ന്നു മ​ന​സി​ലാ​യി. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ട്ര​ഷ​റി​യി​ൽ​നി​ന്ന് സാ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തു സം​ബ​ന്ധി​ച്ച് ആ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കേ​ണ്ട​ത്?
പി.​എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, തൊ​ടു​പു​ഴ

1/7/2009 മു​ത​ലു​ള്ള ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത് 26/2/2011ൽ ​ആ​ണ്. താ​ങ്ക​ൾ അ​ന്നു സ​ർ​വീ​സി​ൽ ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ 1/7/2009 മു​ത​ലു​ള്ള ശ​ന്പ​ള പ​രി​ഷ്ക​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ താ​ങ്ക​ളു​ടെ ശ​ന്പ​ള​വും പ​രി​ഷ്ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​വ​സാ​നം ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് അ​ത് പ​രി​ഷ്ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. അ​തി​നാ​ൽ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​വി​ടെ​നി​ന്ന് ശ​ന്പ​ള​വും അ​തു​പോ​ലെ പെ​ൻ​ഷ​നും പു​തു​ക്കി നി​ശ്ച​യി​ച്ച് അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ മു​ഖേ​ന പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ല​ഭ്യ​മാ​കും.