Tax
Services & Questions
മ​ധ്യ​വേ​ന​ൽ അവ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ വേണ്ടെന്ന് നി​ർ​ദേ​ശം
മ​ധ്യ​വേ​ന​ൽ അവ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ വേണ്ടെന്ന് നി​ർ​ദേ​ശം
സി​ബി​എ​സ്‌‌ഇ/ഐ​സി​എ​സ്ഇ സി​ല​ബ​സ് പി​ന്തുടരുന്ന സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​അ​ണ്‍ എ​യ്ഡ​ഡ് ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ളു​ക​ളി​ലും മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക്ലാ​സു​ക​ൾ ന​ട​ത്ത​രു​തെ​ന്ന് സ​ർ​ക്കു​ല​ർ H(4) 26488/2017/​DPI.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം മേ​യ് മാ​സ​ത്തി​ൽ കേ​ര​ള​ത്തി​ലാ​ക​മാ​നം ക​ഠി​ന​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​ങ്ങ​ൾ​ക്കും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന സ്കൂ​ൾ അ​ധി​കാ​രി​ക​ൾ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ന​ട​ത്തു​ക​വ​ഴി ക്ലാ​സി​ൽ വ​ച്ചോ വ​ഴി​യാ​ത്ര​യ്ക്കി​ട​യി​ലോ കു​ട്ടി​ക​ൾ​ക്ക് വേ​ന​ൽ​ച്ചൂട് മൂ​ലം സം​ഭ​വി​ക്കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ​ക്ക് ബന്ധപ്പെട്ട അധികൃതർ വ്യ​ക്തി​പ​ര​മാ​യി​ത്ത​ന്നെ ഉ​ത്ത​ര​വാ​ദി​ക​ളാ​കു​മെ​ന്നും സർക്കുലറിൽ പറയു ന്നു.