Tax
Services & Questions
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: സർക്കാർ ഉത്തരവിറങ്ങി
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: സർക്കാർ ഉത്തരവിറങ്ങി
പത്താം ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശപ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കു മായി പുതുതായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാ ൻ സർക്കാർ ഉത്തരവ്. GO(P) No. 54/2017 Fin. Dt. 24/4/2017.
അ​ഞ്ചു​ ല​ക്ഷ​ത്തോ​ളം വീ​തം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​കും.

ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ

1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ
2. അ​ധ്യാ​പ​ക​ർ
3. പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ
4. പെ​ൻ​ഷ​ൻ​കാ​ർ
5. ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ
6. എ​ക്സ് ഗ്രേ​ഷ്യാ പെ​ൻ​ഷ​ൻ​കാ​ർ
7. പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ​കാ​ർ.

പ​ദ്ധ​തി​യി​ലൂ​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​വ​ർ

1. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​വ​ർ
2. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​വ​രു​ടെ ഭ​ർ​ത്താ​വ്/ ഭാ​ര്യ
(അം​ഗ​ത്തെ സാ​ന്പ​ത്തി​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ)
3. അം​ഗ​ത്തി​ന്‍റെ മ​ക്ക​ൾ - പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ
4. ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ആ​യ വൈ​ക​ല്യ​മു​ള്ള മ​ക്ക​ൾ-
ഇ​വ​ർ​ക്ക് പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല.

പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം

1. ഒൗ​ട്ട് പേഷ്യന്‍റ് (ഒ​പി) ചികിത്സയ്ക്ക് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.
2. ഒ​പി ചികിത്സയ്ക്ക് വർഷം ​പ​ര​മാ​വ​ധി 30,000രൂ​പ വ​രെ ല​ഭി ക്കും.
3. സർക്കാരും ഇ​ൻ​ഷ്വറൻ​സ് ക​ന്പ​നി​യും അം​ഗീ​ക​രി​ച്ച ആ​ശു​പ​ത്രി​ക​ളിൽ പ​ണ​മ​ട​യ്ക്കാതെ ത​ന്നെ ഒൗ​ട്ട് പേഷ്യന്‍റ് ചി​കി​ത്സ​യും (ഒ​പി) മ​രു​ന്നും ല​ഭിക്കും.
4. ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ത്തിച്ചി​കി​ത്സ​യ്ക്ക് പൂ​ർ​ണ പ​രി​ര​ക്ഷ.
5. ശ​സ്ത്രക്രി​യ​ക​ൾ​ക്കും ഇ​ൻ​ഷ്വറ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കും.
6. ചി​കി​ത്സ​യു​ടെ പേ​രി​ൽ 24 മ​ണി​ക്കൂ​ർ ആ​ശു​പ​ത്രിവാ​സം നി​ർ​ബ​ന്ധ​മി​ല്ല.
7. നേ​ര​ത്തെ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ​ക്കും പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന തീ​യ​തി മു​ത​ൽ ക്ലെ​യിം ല​ഭി​ക്കും.
8. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വീ​ട്ടി​ൽ ചി​കി​ത്സ​യു​ടെ പേ​രി​ലും പ​രി​ര​ക്ഷ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.
9. ആ​ശു​പ​ത്രി​യി​ലെ മരുന്നുകൾക്കും ടെസ്റ്റുകൾക്കും പദ്ധതിയി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭിക്കും.
10. പ്ര​സ​വ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കു​ള്ള ചെ​ല​വു​ക​ളും ഇ​തി​ൽ​നി​ന്നു ല​ഭ്യ​മാ​കും.

ശ​ന്പ​ളം/പെ​ൻ​ഷ​ൻ എ​ന്നി​വ​യി​ൽ​നി​ന്ന് പദ്ധതിയിൽ 300രൂ​പ അ​ട​യ്ക്ക​ണം

ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന ഓ​രോ ജീ​വ​ന​ക്കാ​ര​നും പ്ര​തി​മാ​സം 300രൂ​പ വീ​തം ശ​ന്പ​ള​ത്തി​ൽ​നി​ന്ന് അ​ട​യ്ക്ക​ണം. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​പ്പോ​ൾ ന​ൽ​കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സാ​യ 300രൂ​പ നി​ർ​ത്ത​ലാ​ക്കും. 300രൂ​പ​യി​ൽ കു​റ​വ് മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ർ ബാ​ക്കി തു​ക പ്രീ​മി​യ​മാ​യി അ​ട​യ്ക്കേ​ണ്ടി​വ​രും.

ജീ​വ​ന​ക്കാ​ർ ശൂ​ന്യ​വേ​ത​നാ​വ​ധി​യിലും ശ​ന്പ​ളം ല​ഭി​ക്കാ​ത്ത അ​വ​സര​ത്തി​ലും പ്രീ​മി​യം തു​ക നേ​രി​ട്ട് മു​ൻ​കൂ​ട്ടി അ​ട​യ്ക്ക​ണം. ഒ​രു വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​യ്ക്കു​വ​ച്ചാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തെ​ങ്കി​ൽ ത​ന​തു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ തു​ക​യും അ​ട​യ്ക്ക​ണം.

പ​ദ്ധ​തി പൂ​ർ​ണ​തോ​തി​ൽ നി​ല​വി​ൽ വ​ന്നാ​ൽ

1. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ റീ​ഇം​പേ​ഴ്സ്മെ​ന്‍റ് ഇ​ല്ലാ​താ​കും
2. പെ​ൻ​ഷ​ൻ​കാ​രു​ടെ ഓ​രോ മാ​സ​വും ല​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് ഇ​ല്ലാ​താ​കും.
3. ചി​കി​ത്സ​യ്ക്കു​ള്ള പ​ലി​ശ​ര​ഹി​ത വാ​യ്പ നി​ർ​ത്ത​ലാ​കും.
പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ​മാ​യ മാ​ർ​ഗ​രേ​ഖ സ​ർ​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ക്കും.