Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
സ്രോതസിൽനിന്നുള്ള നികുതി: 2016 - 17 വർഷത്തെ അവസാന ത്രൈമാസ റിട്ടേണ്‍ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനുശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകനു നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അധ്യായത്തിൽ സൂചിപ്പിക്കുന്നത്. നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതിയായി അടയ്ക്കുന്നത്. ഇത് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതിപിരിവിനാണു കൂടുതൽ പ്രാധാന്യം. അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽനിന്നു നികുതിപിരിവ് ഉൗർജിതമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ നികുതി പിടിക്കുന്നതിൽ വീഴ്ച വരുത്തിയാലും നികുതി പിടിച്ചതിനു ശേഷം സർക്കാരിലേക്ക് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലുമായിരുന്നു ശിക്ഷാനടപടികൾ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കുംകൂടി ശിക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്രോതസിൽനിന്നു പിടിച്ച നികുതി നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുക. താഴെപ്പറയുന്ന റിട്ടേണ്‍ ഫോമുകളാണ് വിവിധ തരത്തിൽ നികുതി സ്രോതസിൽനിന്നു പിടിക്കുന്പോൾ ഉപയോഗിക്കേണ്ടത്.
1) 24 ക്യു - ശന്പളത്തിൽനിന്നുള്ള നികുതി
2) 26 ക്യു - ശന്പളം ഒഴികെയുള്ള റെസിഡന്റിനു നല്കുന്ന എല്ലാ വരുമാനത്തിനുമുള്ള നികുതി
3) 27 ക്യു - നോണ്‍ റെസിഡന്റായിട്ടുള്ളവർക്ക് പലിശയും ഡിവിഡന്റും ഉൾപ്പെടെയുള്ള ഏതു വരുമാനവും നല്കുന്ന അവസരങ്ങളിൽ
4) 27 ഇക്യു - ടിസിഎസിന്റെ റിട്ടേണുകൾ
ഇതു കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ഫോം നന്പർ 27 എയുംകൂടി സമർപ്പിക്കേണ്ടതുണ്ട്. സ്ഥാപനം ആ കാലാവധിയിൽ ആകെ കൊടുത്ത തുകയും ആകെ അടച്ച നികുതിയുമാണ് ഇതിൽ കാണിക്കുന്നത്.
ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള അവസാന തീയതി (31/05/2016 വരെ)
|
|
എന്നാൽ, സിബിഡിറ്റിയുടെ 2016 ഏപ്രിൽ 29ന് ഇറക്കിയ വിജ്ഞാപനം നന്പർ 30/2016 പ്രകാരം എല്ലാ ഡിഡക്ടേഴ്സിനും പ്രസ്തുത തീയതികൾ യഥാക്രമം ജൂലൈ 31, ഒക്ടോബർ 31, ജനുവരി 31, മെയ് 31 എന്നാക്കി ഏകീകരിച്ചു. അതനുസരിച്ചു റിട്ടേണ്‍ സമർപ്പണത്തിനുള്ള അവസാന തീയതി താഴെ പറയുന്നു.
ത്രൈമാസ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള അവസാന തീയതി (നിലവിൽ)
|
|
എന്നാൽ, ട്രെയിസസിൽ മാർച്ച് മാസം അവസാനിച്ച ത്രൈമാസത്തിൽ ടിഡിഎസ് റിട്ടേണ്‍ ഫയൽ ചെയ്ത ചില അവസരങ്ങളിൽ മേയ് 15നു ശേഷം ഫയൽ ചെയ്തവയിൽ താമസിച്ച് ഫയൽ ചെയ്തതിനുള്ള പിഴയായ ദിവസേനയുള്ള 200 രൂപ പിഴയിടുന്നതായി കാണപ്പെടുന്നുണ്ട്.
സ്രോതസിൽനിന്നു നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നു പിടിച്ച നികുതി യഥാസമയത്തുതന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമേ നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നു യഥാസമയം ലഭിക്കൂ. നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കില്ല. 2012 ജൂലൈ ഒന്നു മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200 രൂപ വീതം ചുമത്താൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്. ഈ പിഴത്തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഗവണ്മെന്റ് ഡിഡക്റ്റേഴ്സിന് 2014 മാർച്ച് 31 വരെ മേൽ പിഴ തുകയിൽനിന്ന് പൊതു ഒഴിവ് നൽകിയിട്ടുണ്ട്.
ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണംകൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല. പ്രസ്തുത റിട്ടേണുകൾ ശരിയായി തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടുകൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ നികുതി പിടിച്ച ആൾക്ക് സാധിക്കൂ. സാധാരണ ഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്തു നോക്കാവുന്നതാണ്. 26 എഎസിൽ യഥാസമയം അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് യഥാസമയം തെറ്റു തിരുത്താവുന്നതാണ്.
നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ
നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം നല്‍കണമെന്നാണ് വ്യവസ്ഥ. ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16ലാണ് നല്‍കേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിന്റെ വെബ്സൈറ്റിൽനിന്നു വേണം ഡൗണ്‍ലോഡ് ചെയ്തെടുക്കാൻ. ഈ സർട്ടിഫിക്കറ്റിലുള്ള യൂണിക് ഐഡന്റിറ്റി നന്പർ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉന്മൂലനത്തിനു കാരണമായി.
ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിലാണ് നല്‍കേണ്ടത്. എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയിസസിൽനിന്നു ഡൗണ്‍ലോഡ് ചെയ്ത് നൽകാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ പിഴ
സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥനു സാഹചര്യങ്ങൾക്കനുസരിച്ച് 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുക പിഴയായി ചുമത്തുന്നതിന് അധികാരമുണ്ട്. എന്നാൽ, താഴെപ്പറയുന്ന നിബന്ധനകൾ അനുസരിച്ചിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ പിഴ ചുമത്താറില്ല.
1) പിടിച്ച നികുതി തുക ഗവണ്മെന്റിൽ അടച്ചിട്ടുണ്ടെങ്കിൽ
2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും അടച്ചിട്ടുണ്ടെങ്കിൽ
3) റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ.
ഈ മൂന്നു നിബന്ധനകളും ഒരുപോലെ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്താതിരിക്കുന്നത്. എന്നാൽ, റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് ഒരു വർഷത്തിൽ കൂടുതൽ കാലതാമസം ഉണ്ടായിട്ടുള്ള സാഹചര്യങ്ങളിൽ ഇൻകം ടാക്സ് കമ്മീഷണർക്കു മുന്‍പാകെ പിഴത്തുക കാൻസൽ ചെയ്തു തരുന്നതിനുവേണ്ടി പരാതി നല്കാവുന്നതും തക്കതായ കാരണങ്ങളുണ്ടെങ്കിൽ പിഴത്തുക ഇല്ലാതാക്കി തരുന്നതുമാണ്.
ചെറുകിട വ്യവസായികൾക്കു പണം കൊടുക്കാനുണ്ടോ?
ചെറുകിട വ്യവസായികൾക്കു കൊടുക്കാനുള്ള പണം നിർദിഷ്ട തീയതിക്കുള്ളിൽത്തന്നെ കൊ
കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമ
അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യ
ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്
ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായന
ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വ
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റു കിട്ടുന്പോൾ ലഭിക്കുന്ന ലാഭത്തിനാണ്
ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക ന
രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാ
രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തി
പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബ
ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം
ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ
വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇ
2022-23 വർഷത്തിലെ മുൻകൂർ ആദായനികുതി; മൂന്നാമത്തെ ഗഡു 2022 ഡിസംബർ 15 ന് മുന്‍പ്
ആദായനികുതി നിയമത്തിലെ 208-ാം വകപ്പനുസരിച്ച് 10,000 രൂപയിൽ കൂടു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.