Tax
Services & Questions
20 വർഷം പൂർത്തിയാക്കണം
20 വർഷം പൂർത്തിയാക്കണം
24/10/2004ൽ ​പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ര​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ല. 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​കു​ന്പോ​ൾ പെ​ൻ​ഷ​ൻ ആ​ക​ണം എ​ന്നു ക​രു​തു​ന്നു. വോ​ള​ന്‍ററി റി​ട്ട​യ​ർ​മെ​ന്‍റ് വാ​ങ്ങു​വാ​ൻ എ​ന്തു ചെ​യ്യ​ണം?
കെ. ​അ​നീ​ഷ്, ആ​ല​പ്പു​ഴ

താ​ങ്ക​ൾ​ക്ക് സ്വ​യം വി​ര​മി​ക്ക​ൽ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. എ​ന്നാ​ൽ 20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു മാ​ത്ര​മേ വോ​ള​ന്‍ററി റി​ട്ട​യ​ർ​മെ​ന്‍റി​ന്അ​ർ​ഹ​ത​യു​ള്ളൂ. 26/10/1996 ലെ ​GO(P)35/96/​P&​ARD ഉ​ത്ത​ര​വി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 20 വ​ർ​ഷ​ത്തെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് ആ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തീ​യ​തി​ക്ക് മൂ​ന്നു മാ​സം മു​ന്പാ​യി നി​യ​മ​നാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ർ​ക്കും 20 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ സ്വ​യം വി​ര​മി​ക്ക​ലി​ന് അ​ർ​ഹ​ത ല​ഭി​ക്കൂ.