Tax
Services & Questions
പ്രസവാവധി ലഭിക്കും
പ്രസവാവധി  ലഭിക്കും
തൊ​ഴി​ൽ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പ്രീ മചേ്വർഡ് ലേ​ബ​ർ പ്രോ​ബ്ലം​സി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഗ്രൗ​ണ്ടി​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ സ​ർ​വീ​സി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​സ​വം ന​ട​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​നി​ക്ക് പ്ര​സ​വാ​വ​ധി ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ? ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
കെ. ​ജെ​സി​മോ​ൾ,
തൊ​ടു​പു​ഴ

ഏ​തു​ത​രം അ​വ​ധി​യു​ടെ തു​ട​ർ​ച്ച​യാ​യും പ്ര​സ​വാ​വ​ധി എ​ടു​ക്കാം. അ​തി​നാ​ൽ പ്ര​സ​വാ​വ​ധി തു​ട​ങ്ങു​ന്ന തീ​യ​തി​ക്ക് (പ്ര​സ​വ തീ​യ​തി) മു​ന്പു​ള്ള തീ​യ​തി വ​രെ മെ​ഡി​ക്ക​ൽ ഗ്രൗ​ണ്ടി​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം താ​ങ്ക​ൾ​ക്കു​ണ്ട്. പ്ര​സ്തു​ത അ​വ​ധി​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി പ്ര​സ​വ തീ​യ​തി​ക്ക് മു​ന്പു​ള്ള തീ​യ​തിവ​രെ ശൂ​ന്യ​വേ​ത​നാ​വ​ധി​യും പ്ര​സ​വ തീ​യ​തി മു​ത​ൽ പ്ര​സ​വ അ​വ​ധി​യും ല​ഭി​ക്കു​ന്ന​താ​ണ്.