Tax
Services & Questions
പുനർവിവാഹം കഴിച്ചാൽ ഫാമിലി പെൻഷൻ കുട്ടിയുടെ പേരിലേക്ക് മാറ്റി ലഭിക്കും
പുനർവിവാഹം കഴിച്ചാൽ  ഫാമിലി പെൻഷൻ കുട്ടിയുടെ പേരിലേക്ക് മാറ്റി ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​തു​കൊ​ണ്ട് ആ​ശ്രി​ത​നി​യ​മ​ന പ്ര​കാ​രം എ​നി​ക്ക് എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ല​ഭി​ച്ചു. ഭ​ർ​ത്താ​വ് പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലാ​യി​രു​ന്നു. എ​നി​ക്ക് നാലു വ​യസു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്. കു​ട്ടി എ​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ്. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ട്. ഞാ​ൻ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ തു​ട​ർ​ന്നു ല​ഭി​ക്കി​ല്ല എ​ന്ന​റി​യു​ന്നു. എ​ന്‍റെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ എ​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​ത​ല്ലേ? അ​ത് സം​ര​ക്ഷി​ച്ചു​കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ലി​സി ജോ​ണ്‍, പെ​രു​വ​ന്താ​നം

താ​ങ്ക​ൾ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചാ​ൽ ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ ല​ഭി​ച്ചി​രു​ന്ന ഫാ​മി​ലി പെ​ൻ​ഷ​ൻ ഇ​ല്ലാ​താ​കും.

എ​ന്നാ​ൽ പു​ന​ർ​വി​വാ​ഹ​ത്തി​നു​ശേ​ഷ​വും ആ​ദ്യ ഭ​ർ​ത്താ​വി​ന്‍റെ കു​ട്ടി താ​ങ്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന​തു​കൊ​ണ്ട് ഫാ​മി​ലി പെ​ൻ​ഷ​ൻ കു​ട്ടി​യു​ടെ പേ​രി​ൽ മാ​റ്റി ല​ഭി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ കു​ട്ടി മൈ​ന​ർ ആ​യ​തു​കൊ​ണ്ട് ഫാ​മി​ലി പെ​ൻ​ഷ​ന് ഗാ​ർ​ഡി​യ​നാ​യ താ​ങ്ക​ൾ​ക്കു​ത​ന്നെ വാ​ങ്ങു​വാ​ൻ സാ​ധി​ക്കും. താ​ങ്ക​ൾ ലീ​ഗ​ൽ ഗാ​ർ​ഡി​യ​നും താ​ങ്ക​ളുടെ സം​ര​ക്ഷ​ണ​യി​ലാ​ണ് കു​ട്ടി ക​ഴി​യു​ന്ന​തെ​ന്നും തെ​ളി​യി​ക്കു​ന്ന റ​വ​ന്യു അ​ധി​കാ​രി​യി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കു​ട്ടി​യു​ടെ പേ​രി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ഭ​ർ​ത്താ​വ് ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് മു​ഖേ​ന സ​മ​ർ​പ്പി​ക്കു​ക.