Tax
Services & Questions
പെൻഷനിൽ വ്യത്യാസം
പെൻഷനിൽ വ്യത്യാസം
ഫാ​മി​ലി പെ​ൻ​ഷ​ണ​റാ​ണ്. ഭ​ർ​ത്താ​വ് മ​രി​ച്ചി​ട്ട് ഏഴു വ​ർ​ഷ​മാ​യി. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങുന്ന​ത്. മേ​യ് മാ​സം പെ​ൻ​ഷ​ൻ വാ​ങ്ങാ​നാ​യി ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ൾ എ​ന്‍റെ പെ​ൻ​ഷ​നി​ൽ വ്യ​ത്യാ​സം ക​ണ്ടു. ക​ഴി​ഞ്ഞ മാ​സം വാ​ങ്ങി​യ പെ​ൻ​ഷ​നേ​ക്കാ​ൾ ഏ​ക​ദേ​ശം പകു​തി​യോ​ളം തു​ക​യു​ടെ വ്യ​ത്യാ​സ​മാ​ണ് ക​ണ്ട​ത്. ബാ​ങ്കി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ർ​ക്ക് ഇ​തേ​ക്കു​റി​ച്ച് അ​റി​വൊ​ന്നു​മി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​നാ​യി ഞാ​ൻ ആ​രേ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്?
കെ.​എം. ബി​ന്ദു, പ​ത്ത​നം​തി​ട്ട

ഏ​ഴു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ള്ള ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചാ​ൽ, മ​രി​ച്ച​തി​ന്‍റെ പി​റ്റേ ദി​വ​സം മു​ത​ൽ ഏഴു വ​ർ​ഷ​ക്കാ​ലം ഉ​യ​ർ​ന്ന തോ​തി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​നും (അ​വ​സാ​ന ശ​ന്പ​ള​ത്തി​ന്‍റെ 50 ശ​ത​മാ​നം) അ​തു ക​ഴി​ഞ്ഞാ​ൽ സാ​ധാ​ര​ണ നി​ല​യി​ലു​ള്ള (Normal Rate) ഫാ​മി​ലി പെ​ൻ​ഷ​നും (അ​വസാ​​നം വാ​ങ്ങി​യ ശ​ന്പ​ള​ത്തി​ന്‍റെ 30 ശ​ത​മാ​നം) ആ​ണ് ല​ഭി​ക്കു​ന്ന​ത്. താ​ങ്ക​ളു​ടെ ഭ​ർ​ത്താ​വ് മ​രി​ച്ചി​ട്ട് ഏഴു വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തി​ന്‍റെ പി​റ്റേ​ദി​വ​സം മു​ത​ൽ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​നേ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളൂ. അ​താ​ണ് പെ​ൻ​ഷ​ൻ കു​റ​യാ​നു​ള്ള കാ​ര​ണം. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് പിപിഒ (പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ) പ​രി​ശോ​ധി​ക്കു​ക​യോ അ​ടു​ത്തു​ള്ള ട്ര​ഷ​റി​യി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.