Tax
Services & Questions
ഒഴിവനുസരിച്ച് നിയമനം
ഒഴിവനുസരിച്ച് നിയമനം
ആരോഗ്യവകുപ്പിൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പ്യൂ​ണി​ന്‍റെ രണ്ടു സ​മ​യബ​ന്ധി​ത ഹ​യ​ർഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ല​ർ​ക്കാ​യി ത​സ്തി​ക മാ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള പി​എ​സ‌് സി ടെ​സ്റ്റ് പാ​സാ​യി റാ​ങ്ക് ലി​സ്റ്റി​ലു​ണ്ട്. പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ രണ്ടു ഹ​യ​ർഗ്രേ​ഡു​ക​ൾ വാ​ങ്ങി​യ​തു​കൊ​ണ്ട് ക്ല​ർ​ക്കാ​യി ബൈ ​ട്രാ​ൻ​സ്ഫ​ർ പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​മു​ണ്ടോ? റാ​ങ്ക് ലി​സ്റ്റി​ന് കാ​ലാ​വ​ധി​യു​ണ്ടോ?
മാ​ത്യൂ​സ് ജോ​ണ്‍, മു​ണ്ട​ക്ക​യം

പ്യൂ​ണ്‍ പോ​സ്റ്റി​ൽ ജോ​ലിചെ​യ്യു​ന്ന താ​ങ്ക​ൾ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന ക്ലർ​ക്ക് പോ​സ്റ്റി​ലേ​ക്ക് നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​ച്ച​ത് ത​ട​സ​മ​ല്ല. അ​തു​പോ​ലെ റാ​ങ്ക് ലി​സ്റ്റി​ന് കാ​ലാ​വ​ധി​യി​ല്ല. ഒ​ഴി​വു​വ​രു​ന്ന മു​റയ്​ക്ക് താ​ങ്ക​ൾ​ക്കു നി​യ​മ​നം പ്ര​തീ​ക്ഷി​ക്കാം. ഇ​പ്പോ​ൾ ജോ​ലിചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന വ​കു​പ്പി​ൽ ത​ന്നെ​യാ​ക​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല. മ​റ്റു നി​യ​മ​ന​ങ്ങ​ളു​ടേ​തു​പോ​ലെ പ്രാ​യ​പ​രി​ധി ബാ​ധ​ക​മ​ല്ല.