Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പാൻ - ആധാർ ബന്ധനം; പ്ര​വാ​സി​ക​ൾ​ക്കും 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും ബാ​ധ​ക​മ​ല്ല
ആ​ദാ​യ​നി​കു​തി നി​യ​മം 137 എ​എ വ​കു​പ്പ​നു​സ​രി​ച്ച് പാ​ൻ (പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) ഉ​ള്ള എ​ല്ലാ വ്യ​ക്തി​ക​ളും പാ​ൻ ആ​ധാ​ർ ന​ന്പ​രു​മാ​യി ജൂ​ലൈ ഒ​ന്നി​നു മു​ന്പ് ബ​ന്ധി​പ്പി​ച്ചി​രി​ക്ക​ണം. പ്ര​സ്തു​ത തീ​യ​തി​ക്കു മു​ന്പ് ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പാ​ൻ അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​താ​യി​രി​ക്കും. പ്ര​സ്തു​ത നി​യ​മ​ത്തി​നെ​തി​രേ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​നു മു​ന്പാ​കെ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​ധാ​ർ ന​ന്പ​രും പാ​ൻ​കാ​ർ​ഡു​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് യാ​തൊ​രു​വി​ധ പ്ര​യോ​ജ​ന​വും ല​ഭി​ച്ചി​ല്ല. ആ​ധാ​ർ ന​ന്പ​രി​ല്ലാ​ത്ത​വ​ർ​ക്ക് താ​ത്കാ​ലി​ക​മാ​യി ത​ൽ​സ്ഥി​തി തു​ട​രാ​ൻ സാ​ധി​ക്കും.

നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മി​ല്ലാ​ത്ത​വ​ർ​ക്ക് പാ​ൻ​ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡു​മു​ണ്ടെ​ങ്കി​ൽ അ​വ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പാ​ൻ അ​സാ​ധു​വാ​കു​ന്ന​താ​ണ്. ഈ ​നി​യ​മം പാ​ൻ ​കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡു​മു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യും വീ​ട്ട​മ്മ​മാ​രെ​യും ഒ​ക്കെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​വ​രി​ൽ പ​ല​രും ആ​ദാ​യ​നി​കു​തി​ക്കു വി​ധേ​യ​മാ​യ വ​രു​മാ​ന​മി​ല്ലെ​ങ്കി​ലും മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പാ​ൻ കൈ​വ​ശ​മാ​ക്കി​യ​വ​രും ആ​ധാ​റു​ള്ള​വ​രു​മാ​ണ്. നി​ർ​ദി​ഷ്ട തീ​യ​തി​ക്കു മു​ന്പ് പാ​നു​മാ​യി ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ വ്യ​ക്തി​ക​ളു​ടെ പാ​ൻ അ​സാ​ധു​വാകും. അ​ങ്ങ​നെ വ​ന്നു​ക​ഴി​ഞ്ഞാ​ൽ പാ​ൻ ആ​വ​ശ്യ​മു​ള്ള പ​ല​വി​ധ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​യി​ത്തീ​രും.

ജൂ​ലൈ ഒ​ന്നി​നു ശേ​ഷം പാ​ൻ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​ക​ർ ആ​ധാ​ർ കാ​ർ​ഡ് ല​ഭി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​രാ​ണെ​ങ്കി​ൽ ആ​ധാ​ർ ന​ന്പ​ർ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ൾ ആ​ധാ​ർ ന​ന്പ​ർ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ൽ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ് ഐ​ഡി പാ​ൻ​കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.
നി​ല​വി​ൽ ആ​ധാ​ർ ന​ന്പ​ർ ഇ​ല്ലാ​ത്ത വ്യ​ക്തി​ക​ളു​ടെ പാ​ൻ അ​സാ​ധു​വാ​ക്കു​ന്ന​ത​ല്ല.

ബ​ന്ധി​പ്പി​ക്ക​ൽ ഇ​ങ്ങ​ന

പാ​ൻ ആ​ധാ​ർ ന​ന്പ​രു​മാ​യി സ്വ​യം ബ​ന്ധി​പ്പി​ക്കാൻ സാ​ധി​ക്കും. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ല​ക്‌ട്രോണി​ക് ഫ​യ​ലിം​ഗ് വെ​ബ്സൈ​റ്റാ​യ incometaxindia efiling.gov.inൽ ​ലോ​ഗ് ചെ​യ്ത് ലി​ങ്ക് ആ​ധാ​ർ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക. അ​തി​നു​ശേ​ഷം പാ​ൻ പൂ​രി​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം ആ​ധാ​ർ ന​ന്പ​രും പി​ന്നീ​ട് ആ​ധാ​ർ കാ​ർ​ഡി​ലെ പേ​ര് യാ​തൊ​രു മാ​റ്റ​വു​മി​ല്ലാ​തെ പൂ​രി​പ്പി​ക്കു​ക. അ​പ്പോ​ൾ സ്ക്രീ​നി​ൽ കാ​ണു​ന്ന ക്യാ​പ്ച കോ​ഡ് എ​ഴു​തി​യ​തി​നു ശേ​ഷം സ​ബ്മി​റ്റ് ചെ​യ്യു​ക. ആ​ധാ​റി​ലു​ള്ള ഡേ​റ്റാ​ബേ​സു​മാ​യി താ​ര​ത​മ്യം ചെ​യ്ത ശേ​ഷം ആ​ദാ​യ​നി​കു​തി വ​കു​പ്പി​ൽ​നി​ന്ന് ബ​ന്ധി​പ്പി​ക്ക​ൽ പൂ​ർ​ത്തി​യാ​യി എ​ന്ന​തി​നു​ള്ള മെ​സേ​ജ് ല​ഭി​ക്കു​ന്ന​താ​ണ്. ആ​ദാ​യ​നി​കു​തി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച് ജ​ന​ന​ത്തീ​യ​തി​യി​ൽ വ്യത്യാ​സ​മു​ണ്ടെ​ങ്കി​ലാ​ണ് ബ​ന്ധി​പ്പി​ക്ക​ൽ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത്. ആ​ധാ​റി​ലെ പേ​രും പാ​ൻ കാ​ർ​ഡി​ലെ പേ​രും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ ഒ​ന്നു​കി​ൽ ആ​ധാ​ർ തെ​റ്റു​ തി​രു​ത്തി പാ​ൻ​ കാ​ർ​ഡി​ലെ പേ​രാ​ക്കു​ക. അ​ല്ലെ​ങ്കി​ൽ ആ​ധാ​ർ അ​നു​സ​രി​ച്ച് പാ​ൻ​ കാ​ർ​ഡി​ലെ പേ​ര് തി​രു​ത്താ​നു​ള്ള അ​പേ​ക്ഷ ന​ല്കു​ക.

ആ​ക്ടീ​വ് ആ​ക്ക​ണം

ആ​ധാ​ർ കാ​ർ​ഡി​ലെ പേ​രും പാ​ൻ​ കാ​ർ​ഡി​ലെ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും എ​ല്ലാം ഒ​ന്നു​ത​ന്നെ​യാ​ണെ​ങ്കി​ലും ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ധാ​ർ കാ​ർ​ഡ് ആ​ക്ടീ​വ് അ​ല്ലാ​ത്ത​താ​യി കാ​ണി​ക്കാ​റു​ണ്ട്. അ​ങ്ങ​നെ​യു​ള്ള കേ​സു​ക​ളി​ൽ ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ ബ​യോ​മെ​ട്രി​ക് ഐ​ഡി​ക്ക് എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കും എ​ന്നാ​ണു മ​ന​സി​ലാ​കു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ധാ​ർ സെ​ന്‍റ​റു​ക​ളു​മാ​യോ അ​ക്ഷ​യ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളു​മാ​യോ ബ​ന്ധ​പ്പെ​ട്ട് ആ​ധാ​ർ ആ​ക്ടീ​വ് ആ​ക്കി​യ​തി​നു​ശേ​ഷം പാ​ൻ ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ക.

എ​സ്എം​എ​സും

പാ​ൻ ആ​ധാ​ർ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് എ​സ്എം​എ​സ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യി ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. 567678 അ​ല്ലെ​ങ്കി​ൽ 56161 ന​ന്പ​രി​ൽ UIDPAN എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ധാ​ർ ന​ന്പ​രും പാ​നും രേ​ഖ​പ്പെ​ടു​ത്തി മെ​സേ​ജ് അ​യ​ച്ചാ​ൽ മ​തി എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് (ഉ​ദാ: UIDPAN< space>ആ​ധാ​ർ ന​ന്പ​ർപാ​ൻ ന​ന്പ​ർ). പാ​നും ആ​ധാ​റും ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്ത​ൽ വി​ജ​യ​ക​ര​മാ​യെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും മ​റു​പ​ടി എ​സ്എം​എ​സാ​യി ല​ഭി​ക്കും. പ​ക്ഷേ, ഈ ​സം​വി​ധാ​നം കു​റ്റ​മ​റ്റ​താ​ണെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല.

ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ജൂ​ലൈ ഒ​ന്നി​നു ശേ​ഷം ഫ​യ​ൽ ചെ​യ്യു​ന്ന​തി​നാ​ണ് ആ​ധാ​ർ ന​ന്പ​ർ പാ​നു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത്. അ​തി​നാ​ൽ ജൂ​ണ്‍ 30 വ​രെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ ന​ന്പ​റി​ന്‍റെ ആ​വ​ശ്യം വ​രു​ന്നി​ല്ല. പാ​ൻ ഡാ​റ്റാ​യി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ള്ള​തി​നാ​ൽ പാ​ൻ കാ​ർ​ഡു​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാൻ സാ​ധി​ക്കാ​തെ വ​രു​ന്ന​വ​ർ ജൂ​ണ്‍ 30നു മു​ന്പ് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്ത​​തി​നു​ശേ​ഷം പാ​ൻ​ കാ​ർ​ഡി​ന്‍റെ ഡാ​റ്റാ​യി​ലു​ള്ള തി​രു​ത്ത​ലി​ന് അ​പേ​ക്ഷി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​യി​രി​ക്കും.

ഒ​ഴി​വു​ക​ൾ

പ്ര​വാ​സി​ക​ൾ​ക്കും ആ​സാം, ജ​മ്മു കാ​ഷ്മീ​ർ, മേ​ഘാ​ല​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും 80 വ​യ​സ് ക​ഴി​ഞ്ഞ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്കും പാ​ൻ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വു ന​ല്കി​യി​ട്ടു​ണ്ട്. പാ​ൻ അ​സാ​ധു​വാ​യാ​ൽ സ്രോ​ത​സി​ൽ പി​ടി​ക്കു​ന്ന നി​കു​തി​യു​ടെ നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​ണ്. പാ​ൻ അ​സാ​ധു​വാ​യാ​ൽ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ൾ, ബാ​ങ്കി​ട​പാ​ടു​ക​ൾ, ഓ​ഹ​രി​മ്യൂ​ച്വ​ൽ ഫ​ണ്ട് ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി​യ ഒ​ട്ടു​മി​ക്ക സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കും.


എഐആർ അനുസരിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യേണ്ട ഇടപാടുകൾ
കള്ളപ്പണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രഗവൺമെന്റ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കറൻസികൾ റദ്ദാക്കിയത്. ഇതുവഴി ബാങ്കുകളിൽ നിക്ഷേപങ്ങൾ ധാരാളം വർധിച്ചു. കൃത്യമായ കണക്ക് റിസർവ് ബാങ്ക് പുറത്തുവിട്ട
പ്രവാസികൾ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കണമോ?
ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്‌തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്നു വരുമാനം ലഭിച്ചാലും അത് ഇന്ത്യ
വിദേശത്തും ഇന്ത്യൻ ആദായനികുതി ഓഫീസ്
ഇന്ത്യ ഇപ്പോൾ പത്തോളം വിദേശരാജ്യങ്ങളിൽ ആദായനികുതി ഉദ്യോഗസ്‌ഥരെ നിയമിച്ചിട്ടുണ്ട്. തുടക്കത്തിൽ മൗറീഷ്യസിലും സിംഗപ്പൂരിലും മാത്രമായിരുന്നു. പിന്നീട് എട്ട് ഓഫീസുകൾ കൂടി തുറന്നു. ഡബിൾ ടാക്സേഷൻ അവോയിഡൻസ് എ
വിദേശത്തുനിന്നു ലഭിക്കുന്ന പെൻഷനും ശമ്പളത്തിനും ഇന്ത്യയിൽ നികുതി
ഇന്ത്യയിൽ ഒരു വ്യക്‌തിയുടെ നികുതി ബാധ്യത നിശ്ചയിക്കുന്നത് അദ്ദേഹത്തിന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് അടിസ്‌ഥാനപ്പെടുത്തിയാണ്. വിദേശത്ത് നിരവധി വർഷങ്ങൾ ജോലി ചെയ്തതിനു ശേഷം തിരിച്ചുവന്ന വ്യക്‌തിയുടെ റെസിഡൻഷ്
വസ്തു വില്ക്കുമ്പോൾ പ്രവാസിക്കു സ്രോതസിൽ നികുതി 20 ശതമാനം
വസ്തു വാങ്ങുമ്പോൾ സ്രോതസിൽ ഒരു ശതമാനം നികുതി<യൃ><യൃ>ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇന്ത്യൻ റസിഡന്റിന്റെ പക്കൽ നിന്നും വാങ്ങുകയാണെങ്കിൽ വിൽപനവിലയുടെ ഒരു ശതമ
വിദേശ ഇന്ത്യക്കാർ മനസിൽ വയ്ക്കാൻ
പ്രവാസി ജീവിതം വിട്ട് വളരെ സന്തോഷത്തോടെയാണ് മിക്കവരും സ്വദേശത്തേയ്ക്കു തിരിച്ചെത്തുക. നീണ്ടകാലം വിദേശത്തെ ഉയർന്ന നിലവാരമുളള ജീവിതം നയിച്ചവർക്കു പലപ്പോഴും ഇവിടെത്തി താമസം തുടങ്ങുമ്പോൾ തിരിച്ചുവന്നതിനെ
കള്ളപ്പണം വെളിപ്പെടുത്തൽ: പുതിയ നിയമം തിരിച്ചുവരുന്ന പ്രവാസികൾക്കും ബാധകം
വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതയെപ്പറ്റി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി സൂചിപ്പിച്ചിരുന്നു. അതനുസരിച്ച് പുതിയ ഒരു ബിൽ പ
പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാം
രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച് കൂടുതൽ പ്രവാസികൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നു. ബാങ്ക് പലിശ നിരക്കിനേക്കാൾ മികച്ച റിട്ടേൺ നല്കാൻ ഈ മേഖലയ്ക്ക് സാധിക്കുന്നുമുണ്ട്. <യൃ><യൃ>നാട്ടിൽ ഒരു തുണ്ടു ഭൂമി
പെൻഷൻ നിർണയം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം; സ​ർ​ക്ക
ഡി​സം​ബ​ർ 31നു ​മു​ന്പ് ര​ണ്ടാം ഗ​ഡു പി​എ​ഫി​ൽ ല​യി​പ്പി​ക്ക​ണം
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു
യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കി
ജിഎസ്ടിയിൽ ചില മാറ്റങ്ങൾ
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
വിധി അനുകൂലമായതിനാൽ മറ്റു തടസങ്ങളൊന്നുമില്ല
ശന്പളവർധനയും കുടിശികയും പണമായി ലഭിക്കും
പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കും
തിരികെപ്പോകാം, സീനിയോറിറ്റി പോകും
ജിഎസ്ടി കോന്പോസിഷൻ സ്വീകരിക്കുന്പോൾ
വിദ്യാഭ്യാസവകുപ്പിലേക്ക് മാറിയാൽ തിരികെപ്പോകാൻ കഴിയില്ല
ഒഴിവുവരുന്ന മുറയ്ക്ക് നിയമനം ലഭിക്കും
ട്രഷറിയിൽ അപേക്ഷ നൽകണം
ശൂന്യവേതനാവധി 240ദിവസം
ആനുകൂല്യത്തിന് അർഹതയില്ല
ചരക്കുസേവന നികുതിയും ആരോഗ്യമേഖലയും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.