Tax
Services & Questions
ഡ്യൂപ്ലിക്കേറ്റ് ലഭിക്കും
ഡ്യൂപ്ലിക്കേറ്റ് ലഭിക്കും
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. 16 വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ പ​റ്റി​യി​ട്ട്. എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്ക് (പിപിഒ) ന​ഷ്ട​പ്പെ​ട്ടു. എ​നി​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഭാ​വി​യി​ൽ പിപിഒ ആ​വ​ശ്യ​മാ​ണ്. ഡ്യൂ​പ്ലി​ക്കേ​റ്റ് പെ​ൻ​ഷ​ൻ ബു​ക്ക് ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ബാ​ങ്കി​ലാ​ണോ ന​ൽ​കേ​ണ്ട​ത്? ഇ​തി​ന് ഫീ​സാ​യി എ​ത്ര രൂ​പ​യാ​ണ് അ​ട​യ്ക്കേ​ണ്ട​ത്‍് ?

ജോ​ർ​ജ് ചാ​ക്കോ, എ​രു​മേ​ലി

പെ​ൻ​ഷ​ൻ ബു​ക്ക് ന​ഷ്ട​പ്പെ​ട്ടു​പോ​യാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പിപിഒ ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്കാ​ണ്. അ​തി​നു​ള്ള അ​പേ​ക്ഷ അ​ടു​ത്തു​ള്ള ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ക. പെ​ൻ​ഷ​ൻ ബു​ക്ക് ഒ​രി​ക്ക​ലും തി​രി​ച്ചു​കി​ട്ടാ​ത്ത​വി​ധം ന​ഷ്ട​പ്പെ​ട്ടു എ​ന്നു പ്ര​ത്യേ​കം സൂ​ചി​പ്പി​ക്ക​ണം. പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ന്‍റെ (പിപിഒ) നന്പർ സൂ​ചി​പ്പി​ക്ക​ണം. ഡ്യൂ​പ്ലി​ക്കേ​റ്റ് പിപിഒയു​ടെ ഫീ​സാ​യി 250രൂ​പ (പു​തു​ക്കി നി​ശ്ച​യി​ച്ച​ത്) ട്ര​ഷ​റി​യി​ൽ ചെ​ലാ​ൻ അ​ട​ച്ച​ത് സ​ഹി​ത​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ ഡ്യൂ​പ്ലി​ക്കേ​റ്റ് പിപിഒ അ​നു​വ​ദി​ക്കു​ന്ന​താ​ണ്.