Tax
Services & Questions
റീ ഒാപ്ഷൻ നൽകി ഫിക്സേഷൻ നടത്താം
റീ ഒാപ്ഷൻ നൽകി ഫിക്സേഷൻ നടത്താം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 10-8-2015ൽ ​എ​നി​ക്ക് ഹെ​ഡ് ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ഡി​സം​ബ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഹെ​ഡ് ക്ല​ർ​ക്കി​ന്‍റെ പ്ര​മോ​ഷ​ൻ വ​ന്ന​പ്പോ​ൾ മു​ത​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​യി. 28A (​a) പ്ര​കാ​ര​മാ​ണ് ഓ​പ്ഷ​ൻ കൊ​ടു​ത്ത​ത്. 28A (b) പ്ര​കാ​രം ഓ​പ്ഷ​ൻ കൊ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് കൂ​ടി ല​ഭി​ക്കു​ക​യും ഇ​ൻ​ക്രി​മെ​ന്‍റ് ഡി​സം​ബ​ർ മാ​സം ത​ന്നെ വ​രി​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2014 ലെ ​ശ​ന്പ​ള​വും ചെ​യ്തി​രി​ക്കു​ന്ന​ത്. ഫ​ല​ത്തി​ൽ എ​ന്‍റെ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് ന​ഷ്ട​പ്പെ​ട്ടു. ഇ​തു പ​രി​ഹ​രി​ക്കു​വാ​ൻ അ​ടു​ത്ത കാ​ല​ത്ത് പു​തി​യ ഉത്തരവ് ഇ​റ​ങ്ങി​യിട്ടുണ്ടോ?
ഗീ​തു​ദാ​സ്, ആ​ല​പ്പു​ഴ

1-7-2014നും 31-1-2016​നും ഇ​ട​യി​ൽ പ്ര​മോ​ഷ​ൻ ല​ഭി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ പ്ര​കാ​രം ഫി​ക്സേ​ഷ​ൻ ന​ട​ത്തി​യ​പ്പോ​ൾ 28A (a) പ്ര​കാ​രം ശ​ന്പ​ളം ഫി​ക്സ് ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ ഗു​ണ​ക​രം 28A(​b) പ്ര​കാ​രം ഓ​പ്ഷ​ൻ അ​നു​സ​രി​ച്ച് ഫി​ക്സ് ചെ​യ്യു​ന്ന​താ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം റീ ​ഓ​പ്ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. 9-2-2017ലെ ​GO(P) 19/2017 Fin പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ഇ​തി​നെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ റീ ​ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച് 28A(​b) പ്ര​കാ​രം ഫി​ക്സേ​ഷ​ൻ ന​ട​ത്തു​ക. ഈ ​ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള റീ​ഓ​പ്ഷ​ൻ ഉ​ത്ത​ര​വു തീ​യ​തി മു​ത​ൽ മൂന്നു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തെങ്കിലും താങ്കളുടെ പ്രശ്നം പരി ഹരിച്ചുകിട്ടും. ഇ​തു​പ്ര​കാ​രം ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്പോ​ൾ ആ​ദ്യം ല​ഭി​ച്ച​തി​നേ​ക്കാ​ൾ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​താ​ണ്.