Tax
Services & Questions
സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം 15നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം
സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം 15നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണയ​ജ്ഞ​ത്തി​നു ക​രു​ത്തു​പ​ക​രാ​നു​ത​കു​ന്ന രീ​തി​യി​ൽ ത​സ്തി​ക നി​ർ​ണ​യ​ത്തി​ന് സ​ർ​ക്കാ​ർ 20-6-2017ൽ ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് അ​ധ്യാ​പ​ക സ​മൂ​ഹം. പൊ​തു​വേ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഴ​യ അ​ള​വു​കോ​ലാ​യ 1:45 എ​ന്ന തോ​ത് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്ര​സ​ക്ത​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 2017-18 വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യം ജൂ​ലൈ 15ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് 20-6-2017ലെ ​H(2) 34017/2017/ ഡി​പി​ഐ​യു​ടെ സ​ർ​ക്കു​ല​ർ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി വി​ദ്യാ​ല​യ വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലേ ത​സ്തി​ക നി​ർ​ണ​യം സം​ബ​ന്ധി​ച്ച നി​ല​പാ​ട് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​ത് ഒ​ര​ർ​ഥ​ത്തി​ൽ സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

2017-18ലെ ​ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തു​ന്പോ​ൾ മു​ൻ വ​ർ​ഷ​ത്തെ ത​സ്തി​ക​ക​ളാ​യി 2015-16ലെ ​അ​നു​വ​ദി​ച്ച ത​സ്തി​ക​ക​ൾ പ​രി​ഗ​ണി​ക്ക​ണം. 2017-18 വ​ർ​ഷ​ത്തി​ലെ ആ​റാം സാ​ധ്യാ​യ ദി​വ​സ​മാ​യ 2017 ജൂ​ണ്‍ എ​ട്ടാം തീ​യ​തി​യി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​ത്.

സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ള​വു​ക​ൾ ത​സ്തി​ക നി​ർ​ണ​യ ഉ​ത്ത​ര​വി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തു​ന്പോ​ൾ തസ്തി​ക നി​ർ​ണ​യ ഉ​ത്ത​ര​വി​ൽ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ അ​ള​വ് രേ​ഖ​പ്പെ​ടു​ത്ത​ണം.

പു​റ​ത്താ​യ അ​ധ്യാ​പ​ക​ർ​ക്ക് പു​ന​ർ​വി​ന്യാ​സം മു​ത​ൽ ശ​ന്പ​ളം

2017-18ലെ ​ത​സ്തി​ക നി​ർ​ണ​യം വ​ഴി പു​റ​ത്താ​കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് അ​ധ്യാ​പ​ക ബാ​ങ്കി​ൽ സം​ര​ക്ഷ​ണം ല​ഭി​ക്കും. പക്ഷേ അ​വ​രെ പു​ന​ർ​വി​ന്യ​സി​പ്പി​ക്കു​ന്ന തീ​യ​തി മു​ത​ൽ മാ​ത്രം ശ​ന്പ​ളം എ​ന്ന ു സ​ർ​ക്കു​ല​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ യുഐഡി പ​ക​ർ​പ്പ് സൂ​ക്ഷി​ക്ക​ണം

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഓ​രോ ക്ലാ​സ് ഡി​വി​ഷ​നി​ലെ​യും കു​ട്ടി​ക​ളു​ടെ ആ​ധാ​ർ കാ​ർ​ഡി​ന്‍റെ (യുഐഡി) പ​ക​ർ​പ്പി​ൽ കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​ൻ ന​ന്പ​ർ ചു​വ​ന്ന മ​ഷി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി, ക്ലാ​സി​ലെ ക്ലാ​സ് ന​ന്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ല്ല രീ​തി​യി​ൽ ബൈ​ൻ​ഡ് ചെ​യ്തു സൂ​ക്ഷി​ക്ക​ണം. യുഐഡി പ​ക​ർ​പ്പി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ഒ​പ്പി​ട്ട് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.
വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ, സൂ​പ്പ​ർ ചെ​ക് സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ, ധ​ന​കാ​ര്യ വ​കു​പ്പ് പ​രി​ശോ​ധ​നാ വി​ഭാ​ഗം എ​ന്നി​വ​ർ സ്കൂ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കു വ​രു​ന്പോ​ൾ ഓ​രോ ഡി​വി​ഷ​നി​ലെ​യും ഹാ​ജ​ർ ബു​ക്കി​നോ​ടൊ​പ്പം ആ​ധാ​ർ കാ​ർ​ഡു​ക​ളു​ടെ ബൈ​ൻ​ഡ് ചെ​യ്ത രേ​ഖ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണം. യുഐഡി ഇ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ക്ലാ​സ് ടീ​ച്ച​ർ ഒ​പ്പി​ട്ട് ഹെ​ഡ്മാ​സ്റ്റ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി ഡി​ക്ല​റേ​ഷ​നോ​ടൊ​പ്പം ഹാ​ജ​രാ​ക്കി​യാ​ൽ ഇ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ളെയും ത​സ്തി​ക നി​ർ​ണ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. തസ്തിക നിർണയ ത്തിൽ വ്യാജ അഡ്മിഷനുകൾ കണ്ടെത്തി യാൽ പ്രഥമാധ്യാപകനും ക്ലാസ് ടീച്ചർക്കു മെതിരേ കർശന നടപടി വരും.