Tax
Services & Questions
പോലീസ് വകുപ്പിലേക്ക് മടങ്ങാൻ കഴിയില്ല
പോലീസ് വകുപ്പിലേക്ക് മടങ്ങാൻ കഴിയില്ല
2015ൽ ​എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി പോ​ലീ​സ് വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് ആരോഗ്യവകുപ്പിൽ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2 (ഫു​ൾ​ടൈം) ആ​യി നി​യ​മ​നം ല​ഭി​ച്ചു. എ​നി​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ക്ക് താ​ത്പ​ര്യ​മി​ല്ല. അ​തി​നാ​ൽ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന പോ​ലീ​സ് വ​കു​പ്പി​ലേ​ക്ക് ഫു​ൾ​ടൈം ആ​യി തി​രി​ച്ചു​പോ​കാ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ പി​എ​ഫ് പ​ഴ​യ​തു​പോ​ലെ തു​ട​ർ​ന്നു പോ​കാ​മോ?
ഹുസൈ​ൻ ജ​മാ​ൽ, മ​ല​പ്പു​റം

താ​ങ്ക​ൾ​ക്ക് ഫു​ൾ​ടൈം ജീ​വ​ന​ക്കാ​ര​നാ​യി പോ​ലീ​സ് വ​കു​പ്പി​ലേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ പി​ എ​ഫ് നി​ല​വി​ലു​ള്ള​തു​പോ​ലെ തു​ട​രാ​വു​ന്ന​താ​ണ്. 60 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാം. പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ര​നാ​യി തു​ട​രു​ക​യാ​യി​രു​ന്നു​വെ​ങ്കി​ൽ 70 വ​യ​സു​വ​രെ ജോ​ലി ചെ​യ്യാ​നു​ള്ള അ​ർ​ഹ​ത ഉ​ണ്ടാ​യി​രു​ന്നു.