Tax
Services & Questions
പ്രസവാവധിയിൽ തുടരുന്പോൾതന്നെ റിലീവ് ചെയ്തു മാറ്റം ലഭിച്ച ഒാഫീസിൽ ജോലിക്കു പ്രവേശിക്കാം
പ്രസവാവധിയിൽ തുടരുന്പോൾതന്നെ  റിലീവ് ചെയ്തു മാറ്റം ലഭിച്ച ഒാഫീസിൽ ജോലിക്കു പ്രവേശിക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. മൂ​ന്നു​മാ​സ​മാ​യി പ്രസവാവധിയിലാണ്. എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി ഇ​പ്പോ​ൾ പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഉ​ത്ത​ര​വ് അ​ടു​ത്ത ആ​ഴ്ച​യി​ൽ ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​ഞ്ഞ​ത്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ദൂ​രെ​യു​ള്ള സ്ഥ​ല​ത്തേ​ക്കാ​ണ് പ്ര​മോ​ഷ​നും ട്രാ​ൻ​സ​്ഫ​റും. ഞാ​ൻ പ്രസവാവധിക്കു​ശേ​ഷം പു​തി​യ സ്ഥ​ല​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ മ​തി​യോ? ഉ​ട​ൻ റി​ലീ​വ് ചെ​യ്ത് പു​തി​യ സ്ഥ​ല​ത്ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ എ​ന്‍റെ ബാ​ക്കി​യു​ള്ള അവധി ന​ഷ്ട​പ്പെ​ടു​മോ?
എ​സ്. രാ​ജി, ആ​ല​പ്പു​ഴ

പ്രസവാവധിയിലുള്ള ജീ​വ​ന​ക്കാ​രി​ക്ക് ട്രാ​ൻ​സ്ഫ​റോ, പ്ര​മോ​ഷ​നോ​ടു​കൂ​ടി​യു​ള്ള ട്രാ​ൻ​സ്ഫ​റോ വ​ന്നാ​ൽ റി​ലീ​വ് ചെ​യ്ത് മാ​റ്റം ല​ഭി​ച്ച ഓ​ഫീ​സി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാം. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ പി​റ്റേ ദി​വ​സം മു​ത​ൽ ബാ​ക്കി​യു​ള്ള അവധിദിവസം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. അവധി തീ​ർ​ന്ന​തി​നു​ശേ​ഷം തി​രി​കെ പു​തി​യ സ്ഥ​ല​ത്ത് ജോ​ലി​യി​ൽ തു​ട​രാം. 27-1-2016ലെ ​GO(P)No. 14/2016 ​Fin എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​ത് വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.