Tax
Services & Questions
സർവീസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
സർവീസ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ക​ള​ക്ട​റു​ടെ വി​ക​ലാം​ഗ ഉ​ത്ത​ര​വു പ്ര​കാ​രം 2008 ഓ​ഗ​സ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എംഒപി പാ​സാ​യി​ട്ടു​ണ്ട്. അ​തി​ൻ​പ്ര​കാ​രം പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റ്റ് യാ​തൊ​രു​വി​ധ വകുപ്പുതല പരീക്ഷകളും പാ​സാ​യി​ട്ടി​ല്ല. 2012 ജൂൺ 15-ാം തീ​യ​തി എ​നി​ക്ക് 50 വ​യ​സ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 50 വ​യ​സ് പൂ​ർ​ത്തി​യാ​യ ജീ​വ​ന​ക്കാ​ര​നെ വകുപ്പുതല പ​രീ​ക്ഷ പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കിയിട്ടുണ്ടെന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 50 വ​യ​സ് പൂ​ർ​ത്തി​യാ​യ 2012 ജൂ​ണി​നു​ശേ​ഷം എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ലേ? ഞാ​ൻ ഇ​പ്പോ​ഴും എ​ൽ​ഡി ക്ല​ർ​ക്കി​ന്‍റെ ത​സ്തി​ക​യി​ലാ​ണ് ശ​ന്പ​ളം വാ​ങ്ങു​ന്ന​ത്.
എം.​കെ. യൂ​സ​ഫ്, തി​രു​വ​ല്ല

50 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് കെഎസ്ആർ പാ​ർ​ട്ട് II Rule13 (B) ​അ​നു​സ​രി​ച്ച് വകുപ്പുതല പ​രീ​ക്ഷ പാ​സാ​കു​ന്ന​തി​ൽ​നി​ന്ന് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 50 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന 15-6-2012 മു​ത​ൽ സീ​നി​യോ​റിറ്റി പ്ര​കാ​രം ല​ഭി​ക്കു​ന്ന പ്ര​മോ​ഷ​നും ഹ​യ​ർഗ്രേ​ഡു​ക​ൾ​ക്കും പ്രമോഷൻ ത​സ്തി​ക​യു​ടെ സ്കെ​യി​ൽ അ​നു​വ​ദ​നീ​യ​മാ​ണ്. അ​തു​പോ​ലെ കെഎസ്ആർ റൂ​ൾ 28A ​പ്ര​കാ​ര​മു​ള്ള ശ​ന്പ​ളം ഫി​ക്സേ​ഷ​ൻ ആ​നു​കൂ​ല്യ​വും ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. അ​തി​നാ​ൽ ഓ​ഫീ​സ് മേ​ധാ​വി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. 50 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ വി​വ​രം അ​പേ​ക്ഷ​യി​ൽ പ്ര​ത്യേ​കം സൂ​ചി​പ്പി​ക്കു​ക. അ​തി​നാ​ൽ ആ ​തീ​യ​തി​ക്കു​ശേ​ഷ​മു​ള്ള എ​ല്ലാ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ട്.