Tax
Services & Questions
ശന്പളം ഫിക്സ് ചെയ്യാം
ശന്പളം ഫിക്സ് ചെയ്യാം
പൊതുമരാമത്ത് വ​കു​പ്പി​ൽ ഒന്പതു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 2016 ജൂ​ണി​ൽ എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ചു. അ​തി​ന്‍റെ ഫി​ക്സേ​ഷ​ൻ പ്ര​കാ​രം ശ​ന്പ​ളം വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 2015 മേ​യി​ൽ എ​ന്നെ യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ന​ൽ​കി ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. എ​ന്‍റെ മു​ൻ ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ്. എ​നി​ക്ക് ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച് ശ​ന്പ​ളം ഫി​ക്സ് ചെ​യ്താ​ൽ ഒ​രു ഇ​ൻ​ക്രി​മെ​ന്‍റ് അ​ധി​കം കി​ട്ടും. എട്ടു വ​ർ​ഷത്തെ ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി​യ എ​നി​ക്ക് ഓ​പ്ഷ​ൻ പ്ര​കാ​രം ശ​ന്പ​ളം ഫി​ക്സ് ചെ​യ്യു​ന്ന​തി​ന് എ​ന്തെ​ങ്കി​ലും ത​ട​സ​ങ്ങ​ൾ ഉ​ണ്ടോ?
ടോം ​തോ​മ​സ്, മു​ണ്ട​ക്ക​യം

1- 7- 2014നും 31 -1- 2016നും ഇ​ട​യ്ക്കു​ള്ള സ​മ​യ​ത്ത് പ്ര​മോ​ഷ​ൻ കി​ട്ടി​യ​തു​കൊ​ണ്ട് 28A ​യു​ടെ (b) ​പ്ര​കാ​ര​മു​ള്ള ഓ​പ്ഷ​ൻ ന​ൽ​കി ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം. പ്ര​മോ​ഷ​ൻ തീ​യ​തി മേ​യ് മാ​സം ആ​യ​തു​കൊ​ണ്ട് ആ​ദ്യം നോ​ഷ​ണ​ൽ ഫി​ക്സേ​ഷ​നും തൊ​ട്ട​ടു​ത്ത മാ​സ​മായ ജൂ​ണ്‍ മാ​സം ഇ​ൻ​ക്രി​മെ​ന്‍റ് മാ​സ​മാ​യി​രു​ന്ന​തു​കൊ​ണ്ട് ജൂ​ണ്‍ മാ​സ​ത്തി​ൽ ഫൈ​ന​ൽ ഫി​ക്സേ​ഷ​നും ന​ട​ത്തി (b) ​ശ​ന്പ​ളം ക്ര​മീ​ക​രി​ക്കാം. പു​തി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണം 2014 ജൂ​ലൈ മാ​സ​ത്തി​ൽ ആ​യ​തു​കൊ​ണ്ട് ഫി​ക്സേ​ഷ​നു​ശേ​ഷം പ്ര​മോ​ഷ​ൻ പ്ര​കാ​ര​മു​ള്ള ഫി​ക്സേ​ഷ​നും ന​ട​ത്താം. അ​പ്പോ​ൾ മു​ന്പ് വാ​ങ്ങി​യ ഹ​യ​ർഗ്രേ​ഡ് ഒ​ഴി​വാ​ക്കി​യാ​ൽ മാ​ത്രം മ​തി.