Tax
Services & Questions
അന്തർവകുപ്പ് സ്ഥലംമാറ്റം പ്രവേശന തസ്തികയിൽമാത്രം
അന്തർവകുപ്പ് സ്ഥലംമാറ്റം  പ്രവേശന തസ്തികയിൽമാത്രം
പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 1 ത​സ്തി​ക​യി​ൽ 2012ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. നാലുവ​ർ​ഷം ക​ഴി​ഞ്ഞ് ഗ്രേ​ഡ് 1 ത​സ്തി​ക​യി​ൽ ഉ​ദ്യോ​ഗ​ക്ക​യ​റ്റം ല​ഭി​ച്ചു. എ​നി​ക്ക് അന്തർവകുപ്പ് സ്ഥലംമാറ്റ ത്തിന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ? എ​ങ്കി​ൽ എ​ത്ര നാ​ളു​ക​ൾ​ക്കു​ശേ​ഷം അ​പേ​ക്ഷി​ക്കാം?
പി. ​ജോ​ണ്‍​സ​ൻ, ആ​ല​പ്പു​ഴ

അ​ന്ത​ർ​വ​കു​പ്പ് സ്ഥ​ലംമാ​റ്റ​ത്തി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ട്. അ​തി​ലെ നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം താ​ങ്ക​ൾ​ക്ക് അന്തർവകുപ്പ് സ്ഥലം മാറ്റത്തിന് അ​ർ​ഹ​ത​യി​ല്ല. കാ​ര​ണം പ്ര​വേ​ശ​ന ത​സ്തി​ക​യി​ൽ മാ​ത്ര​മേ അ​ന്ത​ർവ​കു​പ്പ് സ്ഥ​ലംമാ​റ്റം ന​ൽ​കു​ക​യു​ള്ളൂ. താ​ങ്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തി​നാ​ൽ താ​ങ്ക​ളു​ടെ ത​സ്തി​ക പ്ര​വേ​ശ​ന ത​സ്തി​ക അ​ല്ലാ​താ​യി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 6-2-2013ലെ ​GO(P) 5/2013/P & ARD ഉ​ത്ത​ര​വി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.