Tax
Services & Questions
സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുക
സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുക
10/8/2000ൽ ​പ്യൂ​ണ്‍ ത​സ്തി​ക​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ആ​ദ്യ​ത്തെ ര​ണ്ട് സ​മ​യ​ബ​ന്ധി​ത ഗ്രേ​ഡു​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. യോ​ഗ്യ​ത​യു​ടെ​യും സീ​നി​യോ​റിറ്റി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ത​സ്തി​ക മാ​റ്റം​വ​ഴി എ​ൽ​ഡി ക്ല​ർ​ക്ക്/​എ​ൽ​ഡി ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളി​ൽ നി​യ​മി​ക്കാ​റുണ്ടെന്ന് അ​റി​യുന്നു. എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ ര​ണ്ടു ഹ​യ​ർഗ്രേ​ഡു​ക​ളും വാ​ങ്ങി​യ എ​നി​ക്ക് എ​ൽ​ഡി ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ പ്ര​മോ​ഷ​ൻ കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ണ്ടോ? ഇ​പ്പോ​ഴ​ത്തെ സീ​നി​യോ​റിറ്റി ലി​സ്റ്റ് ഞാ​ൻ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​നു​വേ​ണ്ടി ഞാ​ൻ പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തു​ണ്ടോ?
പി. ​ജ​സീ​ന, തി​രു​വ​ല്ല

ക്ലാ​സ് IVത​സ്തി​ക​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യോ​ഗ്യ​ത​യു​ടെ​യും സീ​നി​യോ​റി​റ്റി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ​ഡി ക്ല​ർ​ക്ക്/ എ​ൽ​ഡി ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ക​ളി​ൽ ത​സ്തി​ക​മാ​റ്റം വ​ഴി നി​യ​മ​നം ന​ൽ​കാ​റു​ണ്ട്. നി​ല​വി​ൽ 10 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ത​സ്തി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പി​ന്‍റെ 3-1-2014ലെ ​G O (​P) No. 1/2014/​ഉ.​ഭ.​പ.​വ. എ​ന്ന ഉ​ത്ത​ര​വി​ൽ ഇ​ത് വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള സീ​നി​യോ​റി​റ്റി ലി​സ്റ്റ് പ​രി​ശോ​ധി​ക്കു​ക. നി​ല​വി​ൽ ഏ​തു ജീ​വ​ന​ക്കാ​രെ വ​രെ ത​സ്തി​ക​മാ​റ്റം വ​ഴി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധി​ച്ച് എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ങ്കി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി​പ്പെ​ടു​ക.