Tax
Services & Questions
ഉപജീവനപ്പടി ലഭിക്കും , മറ്റു ജോലികൾ ചെയ്യരുത്
ഉപജീവനപ്പടി ലഭിക്കും , മറ്റു ജോലികൾ ചെയ്യരുത്
റ​വ​ന്യു വ​കു​പ്പി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ എ​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ തെ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ടൊ​പ്പം എ​ന്നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യായി​രു​ന്നു. മൂ​ന്നു​മാ​സ​മാ​യി​ട്ടും ഉ​പ​ജീ​വ​ന​പ്പ​ടി അ​നു​വ​ദി​ച്ചു​കി​ട്ടി​യി​ട്ടി​ല്ല. മ​റ്റ് തൊ​ഴി​ൽ ഒ​ന്നും ചെ​യ്യാ​നും പാ​ടി​ല്ല. എ​ന്നാ​ൽ മ​റ്റു​മാ​ർ​ഗ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ഞാ​ൻ ഒ​രു പ്രൈ​വ​റ്റ് ഫാ​മി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ഇ​ത് എ​ന്‍റെ ഉ​ദ്യോ​ഗ​ത്തെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ബാ​ധി​ക്കു​മോ?
ഡി. ​മോ​ഹ​ൻ​ദാ​സ്, ഇ​ടു​ക്കി

ഒ​രു ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കു​ന്പോ​ൾ, ആ ​ ഉ​ത്ത​ര​വി​ൽ ഉ​പ​ജീ​വ​ന​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട് എ​ന്നു​കൂ​ടി പ്ര​ത്യേ​കം നി​ർ​ദേ​ശി​ക്കാ​റു​ണ്ട്. ഉ​ത്ത​ര​വി​ൽ ആ ​വി​വ​രം ഇ​ല്ലെ​ങ്കി​ൽ വ്യ​ക്ത​ത​യ്ക്കു​വേ​ണ്ടി ഉ​ചി​ത മാ​ർ​ഗ​ത്തി​ൽ ഉ​പ​ജീ​വ​ന​പ്പ​ടി​ക്കു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. (Subsistance Allowance) ഉ​പ​ജീ​വ​ന​പ്പ​ടി വാ​ങ്ങു​ന്ന​തി​നു​വേ​ണ്ടി ആ ​കാ​ല​യ​ള​വി​ൽ പ്ര​തി​ഫ​ലം പ​റ്റു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്നി​ല്ല എ​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ സ​ത്യ​വാ​ങ്മൂ​ലം ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ കൗ​ണ്ട​ർ സൈ​ൻ ചെ​യ്യേ​ണ്ട​തു​മാ​ണ്. അ​തി​നാ​ൽ ​മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.