Tax
Services & Questions
ടെർമിനൽ സറണ്ടറിന് അപേക്ഷിക്കാം
ടെർമിനൽ സറണ്ടറിന് അപേക്ഷിക്കാം
എ​യ്ഡ​ഡ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽനി​ന്ന് 31-5-2017ൽ ​ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി വിരമിച്ചു. എ​ന്‍റെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ചു​വ​ന്നി​ട്ടു​ണ്ട്. ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​വേ​ശി​ച്ച​പ്പോ​ൾ മു​ത​ൽ ഏ​ണ്‍​ഡ് ലീ​വ് ഇ​ല്ലാ​താ​യി. എ​ന്നാ​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള കാ​ല​ത്ത് എ​ന്‍റെ ക്രെ​ഡി​റ്റി​ൽ 73 ഏ​ണ്‍​ഡ് ലീ​വ് ബാ​ക്കി​ നി​ല്പു​ണ്ടാ​യി​രു​ന്നു. വിരമിച്ച എ​നി​ക്ക് ഇ​പ്പോ​ൾ ഇ​ത് മാ​റി​യെ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? അ​തോ പ്ര​മോ​ഷ​ൻ വാ​ങ്ങി​യ​തു​കൊ​ണ്ട് ആ ​ലീ​വ് റദ്ദാ യി പോ​കു​മോ? എ​ന്തു ന​ട​പ​ടി​യാ​ണ് ഞാ​ൻ ചെ​യ്യേ​ണ്ട​ത്?
സാം​സ​ണ്‍ ജോ​യ്, ഇ​ടു​ക്കി

താ​ങ്ക​ൾ ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി വിരമി ച്ചാലും മു​ന്പ് ക്രെ​ഡി​റ്റി​ലു​ള്ള ഏ​ണ്‍​ഡ് ലീ​വ് നി​ല​നി​ൽ​ക്കും. അ​തി​നാ​ൽ വിരമിച്ചതു കൊണ്ട് ടെ​ർ​മി​ന​ൽ സ​റ​ണ്ട​റാ​യി ക്രെ​ഡി​റ്റി​ലു​ള്ള 73 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് പ​ണ​മാ​യി മാ​റ്റാ​വു​ന്ന​താ​ണ്. ടെ​ർ​മി​ന​ൽ സ​റ​ണ്ട​റി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക. ആ ​ഓ​ഫീ​സ് മു​ഖേ​ന ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ മാ​റി ന​ൽ​കു​ന്ന​താ​ണ്.