Tax
Services & Questions
രണ്ടു ഫാമിലി പെൻഷനും ലഭിക്കും
രണ്ടു ഫാമിലി പെൻഷനും ലഭിക്കും
അ​ച്ഛ​ൻ സ​ബ് ര​ജി​സ്ട്രാ​റും അ​മ്മ അ​ധ്യാ​പി​ക​യും ആ​യി​രു​ന്നു. ര​ണ്ടു പേ​രും മ​രി​ച്ചു. 45 വ​യ​സു​ള്ള വി​ക​ലാം​ഗ​നാ​യ മ​ക​ൻ എ​ന്ന നി​ല​യ്ക്ക് അ​ച്ഛ​ന്‍റെ ആ​ശ്രി​ത പെ​ൻ​ഷ​ൻ 8910 രൂ​പ + വാ​ങ്ങു​ന്നു​ണ്ട്. GO(P) No. 425/2007 Fin. Dt.14-9-2007 എ​ന്ന ഉ​ത്ത​ര​വ് പ്ര​കാ​രം എ​നി​ക്ക് ര​ണ്ടു കു​ടും​ബ പെ​ൻ​ഷ​നും പ​ര​മാ​വ​ധി വാ​ങ്ങു​വാ​ൻ സാ​ധി​ക്കു​മോ?
കെ. ​രാ​ജ​ൻ, ക​ണ്ണൂ​ർ

അ​ച്ഛ​നും അ​മ്മയും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി​രു​ന്നതി നാൽ രണ്ടു ഫാമിലി പെൻഷൻ ലഭിക്കും. വി​ക​ലാം​ഗ​നാ​യ മ​ക​ന് മ​റ്റു ജോ​ലി​ക​ൾ ഒ​ന്നുംത​ന്നെ കാണാൻ പാടില്ല. ​ര​ണ്ട് ഫാ​മി​ലി പെ​ൻ​ഷ​നു​ക​ളും കൂ​ടി​യു​ള്ള ആ​കെ തു​ക സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​നേ​ക്കാ​ൾ കൂ​ടാ​നും പാ​ടി​ല്ല. മാ​താ​പി​താ​ക്ക​ൾ അ​വ​സാ​നം ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സ് /സ്കൂ​ൾ എ​ന്നി​വ​യു​ടെ മേ​ല​ധി​കാ​രി​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​താ​ണ്. ആ​ദ്യ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളെ​ല്ലാം​ത​ന്നെ ര​ണ്ടാ​മ​ത്തെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു​വേ​ണ്ടിയും ആ​വ​ശ്യ​മു​ണ്ട്. നി​ല​വി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഫാ​മി​ലി പെ​ൻ​ഷ​ൻ 30,000 രൂ​പ​യാ​ണ്.