Tax
Services & Questions
ശൂന്യവേതനാവധി വന്നതിനാൽ പ്രൊബേഷൻ കാലം നീളും
ശൂന്യവേതനാവധി വന്നതിനാൽ  പ്രൊബേഷൻ കാലം നീളും
എ​യ്ഡ​ഡ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എച്ച്എസ്എസ് ടി (ജൂനിയർ) ​ആ​യി 17-8-2015 മുതൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1/9/2015 മു​ത​ൽ 180 ദി​വ​സ​ത്തെ പ്രസവാവധിയിൽ പ്ര​വേ​ശി​ച്ചു. പ്രസവാവധി തീർന്നപ്പോൾ 34 ദി​വ​സ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധികൂടി എ​ടു​ത്തു. 1-8-2016ന് ​ഒ​ന്നാം ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച എ​ന്‍റെ പ്രൊ​ബേ​ഷ​ൻ എ​പ്പോഴാണ് ഡി​ക്ല​യ​ർ ചെ​യ്യു​ക? അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് എ​ന്നു മു​ത​ൽ ല​ഭി​ക്കും? തു​ട​ർ​ന്നു​വ​രു​ന്ന വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി എ​ന്നാ​യി​രി​ക്കും?
ജെ​യി​ൻ ജോ​സ്, വ​യ​നാ​ട്

17/8/2015ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചയാളുടെ പ്രൊ​ബേ​ഷ​ൻ 16-/8/2017ന് ​പൂ​ർ​ത്തി​യാ​ക്കി 17/8/2017ന് ​ഡി​ക്ല​യ​ർ ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ പ്രസവാവധിയെ​ത്തു​ട​ർ​ന്ന് 34 ദി​വ​സം കൂ​ടി തു​ട​ർ​ച്ച​യാ​യി ശൂന്യവേതന അ​വ​ധി എ​ടു​ത്ത​തു​കൊ​ണ്ട് പ്രൊ​ബേ​ഷ​ൻ കാലം 34 ദി​വ​സം കൂ​ടി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ 20/9/2017ന് ​മാ​ത്ര​മേ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ 20-9-2017ന് ​മാ​ത്ര​മേ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കു​ക​യു​ള്ളൂ. തു​ട​ർ​ന്നു​വ​രു​ന്ന ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ 1-/8-/2018, 1-/8-/2019 എ​ന്നി​ങ്ങ​നെ തു​ട​ർ​ച്ച​യാ​യി ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഒ​ന്നാം തീ​യ​തി വ​ച്ച് ക​ണ​ക്കാ​ക്കും.